തിരുവനന്തപുരം:ജില്ലയിലെ കണ്ടെയ്ൻമെന്‍റ്, ക്രിറ്റിക്കൽ കണ്ടെയ്ൻമെന്‍റ് സോണുകളിലെ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് മേയർ കെ. ശ്രീകുമാർ. കർശനമായ നിയന്ത്രണങ്ങളും പരിശോധനയും തലസ്ഥാനത്തെ രോഗവ്യാപനം പിടിച്ചു നിർത്താൻ സഹായിച്ചു. അപകടം നിലനിൽക്കുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാകുന്നതിന്‍റെ സൂചനകളാണ് കാണുന്നത്. ജൂലൈ 22 മുതലുള്ള പ്രതിദിനക്കണക്കുപ്രകാരം ജില്ലയിലെ ആകെ രോഗികളുടെ മൂന്നിലൊന്ന് മാത്രമാണ് നഗരത്തിലുള്ളത്. കുന്നുകുഴി വാർഡിലെ ബണ്ട് കോളനിയിൽ 16 പേർക്ക് രോഗം സ്ഥിരീകരിച്ചത് അപകടമാണെന്നും മേയർ പറഞ്ഞു.
തലസ്ഥാനത്തെ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് മേയർ - കെ. ശ്രീകുമാർ
കർശനമായ നിയന്ത്രണങ്ങളും പരിശോധനയും തലസ്ഥാനത്തെ രോഗവ്യാപനം പിടിച്ചു നിർത്താൻ സഹായിച്ചു. അപകടം നിലനിൽക്കുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാകുന്നതിന്‍റെ സൂചനകളാണ് കാണുന്നതെന്ന് മേയർ കെ. ശ്രീകുമാർ.
കൊവിഡ് പ്രതിസന്ധിയിൽ ജീവിതം ബുദ്ധിമുട്ടിലായ തീരദേശ മേഖലയിലെ 18 വാർഡുകളിൽ ഓണത്തിന് 25000 ഭക്ഷ്യക്കിറ്റുകൾ കൺസ്യൂമർഫെഡ് വഴി നഗരസഭ വിതരണം ചെയ്യും. പൊതുജനങ്ങളിൽ നിന്ന് സഹായം സ്വീകരിച്ചാണ് 19 ഇനങ്ങൾ അടങ്ങിയ കിറ്റുകൾ നൽകുക. സപ്ലൈകോ വഴി സർക്കാർ നൽകുന്ന ഭക്ഷ്യകിറ്റുകൾ കൂടാതെയാണ് തീരദേശവാസികൾക്ക് നഗരസഭ സഹായമെത്തിക്കുക. നഗരത്തിലെ സാധാരണക്കാർ തയ്യാറാക്കുന്ന ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിന് ഇ-കൊമേഴ്‌സ് പോർട്ടൽ തയ്യാറാക്കും. നഗരസഭയിലെ ഹരിതകർമസേനയുടെ സഹായത്തോടെയാണ് ഈ പദ്ധതി. ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ നഗരസഭയുടെ വരുമാനം കുറഞ്ഞതായും മേയർ പറഞ്ഞു.