തിരുവനന്തപുരം:ഹലാല്‍ വിവാദം (Halal controversy) ഉയര്‍ത്തുന്നത് കേരളത്തില്‍ മതപരമായ ചേരിതിരിവ് ഉണ്ടാക്കാനാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan). മതമൈത്രിയെ തകര്‍ക്കാനുളള ആര്‍.എസ്.എസിന്‍റെ (RSS) ഇത്തരം ഗൂഡാലോചനകളെ അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരത്തിലുളള പ്രചരണങ്ങള്‍ കേരള സമൂഹത്തിന് നല്ലതല്ല.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മതസൗഹാര്‍ദത്തില്‍ വ്യത്യസ്തമായി നില്‍ക്കുന്ന സമൂഹമാണ് കേരളത്തിലേത്. അതിനെ തകര്‍ക്കുന്ന പ്രചരണങ്ങള്‍ക്ക് ആരും പ്രോത്സാഹനം നല്‍കരുത്. പൊതുസമൂഹം ഇത്തരം പ്രചരണങ്ങളെ തള്ളികളയുമെന്നും കോടിയേരി പറഞ്ഞു. ബി.ജെ.പിക്ക് തന്നെ ഇക്കാര്യത്തില്‍ വ്യക്തതയില്ല.