തിരുവനന്തപുരം: സ്‌പീക്കർ ശ്രീരാമകൃഷ്‌ണനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നിയമസഭ തള്ളി. വോട്ടിനിടാതെയാണ് പ്രമേയം സഭ തള്ളിയത്.
സ്‌പീക്കർക്കെതിരായ അവിശ്വാസ പ്രമേയം തള്ളി - p ramakrishnan
ഡെപ്യൂട്ടി സ്‌പീക്കർ വി.ശശിയാണ് സഭയെ നിയന്ത്രിച്ചത്.
വോട്ടെടുപ്പിന് നിൽക്കാതെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോകുകയും ചെയ്‌തു. രാവിലെ 10 മണിക്ക് ആരംഭിച്ച അവിശ്വാസ പ്രമേയ ചർച്ച മൂന്നേമുക്കാൽ മണിക്കൂറുകൾ നീണ്ടു. ഡെപ്യൂട്ടി സ്‌പീക്കർ വി. ശശിയാണ് സഭയെ നിയന്ത്രിച്ചത്. സ്‌പീക്കർക്കെതിരെ പ്രതിപക്ഷവും പ്രതിരോധിച്ച് ഭരണപക്ഷവും നിന്നതോടെ ശക്തമായ വാദപ്രതിവാദങ്ങളാണ് സഭയിൽ അരങ്ങേറിയത്.
കേരള നിയമസഭയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സ്‌പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ചർച്ച ചെയ്യുന്നത്. എ.സി ജോസ്, വക്കം പുരുഷോത്തമൻ എന്നിവർക്കെതിരെയാണ് ഇതിനു മുൻപ് പ്രമേയം വന്നത്.