തിരുവനന്തപുരം: സി.എ.ജിക്കെതിരെയുള്ള പ്രമേയം ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്‌ണദാസ്.
സി.എ.ജിക്കെതിരെയുള്ള പ്രമേയം ഭരണഘടനയോടുള്ള വെല്ലുവിളി: പി.കെ. കൃഷ്‌ണദാസ്
ചോദ്യം ചെയ്യുന്നവരെ നിസാരക്കാരനാക്കാനാണ് പ്രമേയമെന്നും പി.കെ. കൃഷ്‌ണദാസ് ആരോപിച്ചു.
സി.എ.ജിക്കെതിരെയുള്ള പ്രമേയം ഭരണഘടനയോടുള്ള വെല്ലുവിളി: പി.കെ. കൃഷ്‌ണദാസ്
വിഘടനവാദത്തിന്‍റെ വെടിയൊച്ചയാണ് മുഖ്യമന്ത്രിയുടെ പ്രവൃത്തിയിലൂടെ കേൾക്കുന്നതെന്നും ചോദ്യം ചെയ്യുന്നവരെ നിസാരക്കാരനാക്കാനാണ് പ്രമേയമെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്നും പി.കെ കൃഷ്‌ണദാസ് അഭിപ്രായപ്പെട്ടു. സഭാ സമ്മേളനം തന്നെ ഭരണഘടന വിരുദ്ധമാണെന്നും ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടുവെന്നും കൃഷ്‌ണദാസ് പറഞ്ഞു. അതേ സമയം ഉമ്മൻ ചാണ്ടിയുടെ വരവ് ലീഗിന്‍റെ ഇടപെടൽ മൂലമാണെന്നും കൃഷ്‌ണദാസ് പറഞ്ഞു.