കേരളം

kerala

ETV Bharat / state

ksrtc sabarimala: ശബരിമല തീർഥാടനം, കെഎസ്ആർടിസി റിസർവേഷൻ ആരംഭിച്ചു - ശബരിമലയിലേക്ക് കെഎസ്‌ആർടിസി സ്പെഷൽ സർവീസുകൾ

എന്‍റെ കെഎസ്ആർടിസി, www.keralartc.com എന്നീ വെബ്സൈറ്റുകൾ വഴിയും ബസ് റിസർവ് ചെയ്യാം. ഗ്രൂപ്പ് ബുക്കിങിലൂടെ പ്രത്യേക എസി, നോൺ എസി ബസുകൾ ലഭിക്കുന്നതിന് 40 പേർ ചേർന്ന് തുക മുൻകൂർ അടച്ച് ബുക്ക് ചെയ്താൽ മതിയാകും.

ksrtc sabarimala
ശബരിമല തീർഥാടനം, കെഎസ്ആർടിസി റിസർവേഷൻ ആരംഭിച്ചു

By

Published : Nov 13, 2021, 9:06 AM IST

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിലേക്ക് കെഎസ്ആർടിസി സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു. കോട്ടയം, ചെങ്ങന്നൂർ, എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നാണ് ദിവസവും റിസർവേഷനിൽ സ്പെഷൽ സർവീസുകൾ തുടങ്ങുന്നത്.

ബസുകൾ ചാർട്ട് ചെയ്ത് ഗ്രൂപ്പ് ബുക്കിങും അനുവദിക്കും. നിലക്കൽ -പമ്പ ബസ് സർവീസ് റിസർവേഷനും അനുവദിച്ചിട്ടുണ്ട്. ഇരുഭാഗത്തേക്കും ടിക്കറ്റ് റിസർവ് ചെയ്തു യാത്ര ചെയ്യാവുന്നതാണ്. ഗ്രൂപ്പ് ബുക്കിങിലൂടെ പ്രത്യേക എസി, നോൺ എസി ബസുകൾ ലഭിക്കുന്നതിന് 40 പേർ ചേർന്ന് തുക മുൻകൂർ അടച്ച് ബുക്ക് ചെയ്താൽ മതിയാകും.

എന്‍റെ കെഎസ്ആർടിസി, www.keralartc.com എന്നീ വെബ്സൈറ്റുകൾ വഴിയും റിസർവ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 18005994011 എന്ന ടോൾഫ്രീ നമ്പറിലും വിളിക്കാവുന്നതാണ്.

ABOUT THE AUTHOR

...view details