തിരുവനന്തപുരം:കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ പുനസംഘടന ഇന്നു മുതൽ. ഇതിന്‍റെ ഭാഗമായി പ്രമുഖ നേതാക്കൾ ഉൾപ്പടെ സ്വന്തം ബൂത്തിന്‍റെ ചുമതലയും ഏറ്റെടുക്കും. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വന്തം ബൂത്തായ കോഴിക്കോട് ചെമ്പോല ബൂത്തിന്‍റെ ചുമതല ഏറ്റെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മണ്ണാറശാല 51ആം നമ്പർ ബൂത്തിന്‍റെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെ 126ആം നമ്പർ ബൂത്തിന്‍റെയും ചുമതല ഏറ്റെടുക്കും.
കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ പുനസംഘടന ഇന്നു മുതൽ - Congress Booth Committees
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മണ്ണാറശാല 51ആം നമ്പർ ബൂത്തിന്‍റെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെ 126ആം നമ്പർ ബൂത്തിന്‍റെയും ചുമതല ഏറ്റെടുക്കും.
![കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ പുനസംഘടന ഇന്നു മുതൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി പുനസംഘടന കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചെമ്പോല ബൂത്ത് Reorganization of Congress Booth Committees from today Congress Booth Committees Reorganization of Congress Booth Committees](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10384139-thumbnail-3x2-connn.jpg)
കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ പുനസംഘടന ഇന്നു മുതൽ
എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ ഓരോ ബൂത്തിന്‍റെയും ചുമതല വഹിക്കും. തുടർന്ന് ഇവരുടെ നേതൃത്വത്തിലായിരിക്കും ബൂത്ത് കമ്മിറ്റികളുടെ പുനസംഘടന. ഈ മാസം 30ന് മുമ്പ് പുനസംഘടന പൂർത്തിയാക്കും.