തിരുവനന്തപുരം:അരുവിക്കര ജല ശുദ്ധീകരണ ശാലയിൽ നവീകരണ ജോലികൾ പൂർത്തിയാക്കി പമ്പിങ് പുനരാരംഭിച്ചു. ഇതോടെ നവീകരണത്തിന്‍റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായി. 86 എംഎൽഡി പ്ലാന്‍റില്‍ ഇലക്ട്രിക്കല്‍ സബ് സ്റ്റേഷനിൽ നവീകരണ ജോലികൾ പൂർത്തിയാക്കി ഉച്ചയോടെയാണ് പമ്പിങ് പുനരാരംഭിച്ചത്.
അരുവിക്കരയിലെ നവീകരണ ജോലികൾ പൂർത്തിയായി; പമ്പിങ് പുനരാരംഭിച്ചു - അരുവിക്കര ജല ശുദ്ധീകരണ ശാല
86 എംഎൽഡി പ്ലാന്‍റില്‍ ഇലക്ട്രിക്കല്‍ സബ് സ്റ്റേഷനിൽ നവീകരണ ജോലികൾ പൂർത്തിയാക്കി ഉച്ചയോടെയാണ് പമ്പിങ് പുനരാരംഭിച്ചത്

പമ്പിങ് പുനരാരംഭിച്ചു
അരുവിക്കരയിലെ നവീകരണ ജോലികൾ പൂർത്തിയായി; പമ്പിങ് പുനരാരംഭിച്ചു
74 എംഎൽഡി പ്ലാന്‍റിൽ ഇന്ന് പുലർച്ചെ തന്നെ പമ്പിങ് പുനരാരംഭിച്ചിരുന്നു. ഇന്ന് വൈകിട്ടോടെ നഗരത്തിൽ ജല വിതരണം പൂർവസ്ഥിതിയിലെത്തുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസം മുതലാണ് തിരുവനന്തപുരം നഗരത്തിലെ 57 വാർഡുകളിൽ ജലവിതരണം തടസപ്പെട്ടത്. അരുവിക്കരയിലെ രണ്ട് ജല ശുദ്ധീകരണ പ്ലാന്‍റുകളിലെ അറ്റകുറ്റപ്പണിയെ തുടർന്നാണ് ജലവിതരണം നിർത്തിവച്ചത്.