കേരളം

kerala

ETV Bharat / state

നിയമസഭ കയ്യാങ്കളിക്കേസ് : ഇടതുനേതാക്കളുടെ വിടുതൽ ഹർജിയിൽ വാദം 12ന് - കെഎം മാണിയുടെ ബജറ്റ് അവതരണം

വിടുതൽ ഹർജി നൽകിയത് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, മുൻ മന്ത്രിമാരായ കെടി ജലീൽ, ഇപി ജയരാജൻ എന്നിവരടക്കമുള്ള സിപിഎം നേതാക്കള്‍.

release petition of Left leaders in kerala assemply fight case Fight in kerala assemply election KM mani Budget കെഎം മാണിയുടെ ബജറ്റ് അവതരണം നിയസഭയിലെ കൂട്ടത്തല്ല്
നിയമസഭ കയ്യാങ്കളിക്കേസ്; ഇടതു നേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ വാദം 12ന്

By

Published : Jul 12, 2021, 7:38 PM IST

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി അടക്കമുള്ള ഇടതുനേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ വാദം അടുത്ത മാസം 12 ന്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

മുൻ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണത്തിനിതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭയിൽ നടന്ന അക്രമങ്ങള്‍ സംബന്ധിച്ച കേസിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, മുൻ മന്ത്രിമാരായ കെടി ജലീൽ, ഇപി ജയരാജൻ എന്നിവർ അടക്കമുള്ള സിപിഎം നേതാക്കളാണ് വിടുതൽ ഹർജി നൽകിയത്.

Also read:"മാതൃകവചം": മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് കേരളം

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹർജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതോടെ കേസിലെ നിലവിലെ മുഴുവൻ പ്രതികളും കേസിൽ വിചാരണ നേരിടേണ്ടുന്നതിനാണ് കളമൊരുങ്ങിയിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ എംഎൽഎമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവർക്കെതിരെയാണ് കേസ്.

സ്‌പീക്കറുടെ കസേര, എമർജൻസി ലാമ്പ്, മൈക്ക് യൂണിറ്റുകൾ, ഡിജിറ്റൽ ക്ലോക്ക്,മോണിറ്റർ, ഹെഡ്‍ഫോൺ എന്നിവ നശിപ്പിച്ചത് കാരണം രണ്ടുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് ക്രൈംബ്രാഞ്ച് കേസിൽ പറയുന്നത്.

ABOUT THE AUTHOR

...view details