തിരുവനന്തപുരം:ശബരിമലയിൽ ഇത്തവണ നടതുറക്കുമ്പോള്‍ പ്രതിദിനം പതിനായിരം ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം. ഈ മാസം15 മുതൽ 28 വരെയാണ് പ്രവേശനം. മീനമാസ പൂജ - ഉത്രം ഉത്സവം എന്നിവയ്ക്കായാണ് ഇത്തവണ നട തുറക്കുക.
ശബരിമലയില്‍ ഇളവ്; പ്രതിദിനം പതിനായിരം ഭക്തരെ പ്രവേശിപ്പിക്കും - more devotees in sabarimala news
ഈ മാസം15 മുതൽ 28 വരെ വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്യുന്ന ഭക്തര്‍ക്കാണ് പ്രവേശനം
![ശബരിമലയില്‍ ഇളവ്; പ്രതിദിനം പതിനായിരം ഭക്തരെ പ്രവേശിപ്പിക്കും ശബരിമലയില്‍ കൂടുതല്‍ ഭക്തര്‍ വാര്‍ത്ത ശബരിമലയില്‍ നിയന്ത്രണം വാര്‍ത്ത more devotees in sabarimala news control in sabarimala news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10979623-thumbnail-3x2-sss.jpg)
ശബരിമല
വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമെ പ്രവേശനം അനുവദിക്കു. 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി. ആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ശബരിമലയിൽ ഭക്തരുടെ എണ്ണം വർധിപ്പിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. നിലവിൽ പ്രതിദിനം 5000 പേർക്കാണ് പ്രവേശനം.