തിരുവനന്തപുരം:വിളപ്പിൽശാല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാധാകൃഷ്‌ണൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സിഐയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ. ജോലി സമയത്ത് തന്നെ സിഐ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും, ജൂനിയർ പൊലീസുകാരുടെ മുമ്പിൽ ഉൾപ്പെടെ സിഐ പലപ്പോഴും അവഹേളിച്ചിരുന്നതായും വിഷമം പറഞ്ഞിരുന്നതായി രാധാകൃഷ്‌ണന്‍റെ ജേഷ്ഠ സഹോദരൻ പറഞ്ഞു.
എസ്ഐ രാധാകൃഷ്‌ണന്‍റെ ആത്മഹത്യയിൽ സിഐയുടെ പങ്ക് അന്വേഷിക്കണമെന്ന് ബന്ധുക്കൾ - തിരുവനന്തപുരം
കഴിഞ്ഞ ഒന്നാം തിയതിയാണ് കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി രാധാകൃഷ്‌ണൻ സ്റ്റേഷനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്.
എസ്ഐ രാധാകൃഷ്‌ണന്‍റെ ആത്മഹത്യയിൽ സിഐയുടെ പങ്ക് അന്വേഷിക്കണമെന്ന് ബന്ധുക്കൾ
കഴിഞ്ഞ ഒന്നാം തിയതിയാണ് കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി രാധാകൃഷ്‌ണൻ സ്റ്റേഷനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു. സർക്കാരിലും പൊലീസ് സേനയിലും വിശ്വാസമുണ്ടെന്നും, സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ബന്ധുക്കൾ പറഞ്ഞു.