കേരളം

kerala

ETV Bharat / state

Rape Case | രണ്ട് തവണ പീഡനം, ബന്ധുവിന് 13 വർഷം തടവും പിഴയും - തിരുവനന്തപുരം പീഡനം

2021 ൽ 14 കാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിന് 13 വർഷം കഠിന തടവും 45,000 രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി

Court News  pocso  rape  rape case  14 കാരിക്ക് പീഡനം  പീഡനം  ബലാത്സംഗം  പീഡനത്തിൽ ബന്ധുവിന് ശിക്ഷ  തിരുവനന്തപുരം പീഡനം  പോക്‌സോ
Rape Case

By

Published : Jul 19, 2023, 7:28 PM IST

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിന് 13 വർഷം കഠിന തടവും 45,000 രൂപ പിഴയും ശിക്ഷ. 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പെൺകുട്ടിയുടെ ചെറിയച്ഛനാണ് ശിക്ഷിക്കപ്പെട്ടത്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്‌ജി ആർ.രേഖയാണ് ശിക്ഷ വിധിച്ചത്.

പിഴ തുക അടയ്‌ച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. 2017 ൽ പെൺകുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു പ്രതി ആദ്യ പീഡന ശ്രമം നടത്തിയത്. പിന്നീട് 2021 ഒക്‌ടോബറിലാണ് അടുത്ത സംഭവം നടന്നത്.

also read :11കാരിയെ പീഡനത്തിനിരയാക്കി; പ്രതിക്ക് നാല് ജീവപര്യന്തവും കഠിനതടവും പിഴയും

കുട്ടിയെ ബലമായി പിടിച്ച് വീട്ടിനുള്ളിൽ കൊണ്ടുപോയി വായിൽ തുണി കുത്തി കയറ്റിയതിന് ശേഷം പീഡിപ്പിച്ചെന്നാണ് കേസ്. പിന്നീട് പുറത്ത് പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടി സംഭവത്തെ കുറിച്ച് അന്ന് പുറത്ത് ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ പീഡനത്തിൽ കുട്ടിയുടെ മനോനില തകരുകയും വീട്ടുകാർ ആരോഗ്യ വിദഗ്‌ധനെ കാണിക്കുകയും ചെയ്‌തിരുന്നു. എന്നാൽ അപ്പോഴും പെൺകുട്ടി പീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയില്ല.

പിന്നീട് പ്രതി വീണ്ടും കുട്ടിയെ ശല്യപെടുത്തിയപ്പോഴാണ് പെൺകുട്ടി അമ്മയോട് സംഭവം വെളിപ്പെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഭിഭാഷകരായ എം.മുബീന, ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. 15 സാക്ഷികളെയും, 21 രേഖകളും,ആറ് തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. പാങ്ങോട് എസ്.ഐ ജെ.അജയൻ ആണ് അന്വേഷണം നടത്തിയത്.

also read :Pocso case| എൽകെജി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 45 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും

17കാരിയെ ബലാത്സംഗം ചെയ്‌ത 5 പേർ അറസ്‌റ്റിൽ :ജൂലൈ 16ന് പത്തനംതിട്ടയിൽ 17കാരിയായ സ്‌കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ അഞ്ചുപേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പെൺകുട്ടിയുടെ കാമുകനായ അടൂർ നെല്ലിമുകൾ സ്വദേശി സുമേഷ് (19), പെൺകുട്ടിയുടെ സുഹൃത്ത് ആലപ്പുഴ നൂറനാട് സ്വദേശി ശക്തി (18), ഇയാളുടെ സുഹൃത്തുക്കളായ അനൂപ് (22), അഭിജിത്ത് (20), അരവിന്ദ് (28)എന്നിവരാണ് കേസിൽ പിടിയിലായത്. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിലാണ് കേസ്.

also read: മൂന്നാറിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ 56കാരനും 19കാരനും അറസ്റ്റിൽ

പെൺകുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പലപ്പോഴായി സംഘം ബലാത്സംഗം ചെയ്യുകയായിരുന്നു.

also read :Gang Rape | 17കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസ്: കാമുകനും സുഹൃത്തുമടക്കം 5 പേർ അറസ്റ്റിൽ

ABOUT THE AUTHOR

...view details