തിരുവനന്തപുരം :കെ-റെയിൽ പദ്ധതിയുടെ പുനരധിവാസ പാക്കേജ് രൂപീകരിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനും കെട്ടിടം പൊളിക്കുന്നതിനും ഗ്രാമ,നഗര മേഖലകളിൽ പ്രത്യേക നഷ്ടപരിഹാരം നൽകും. ഭൂമിയും കെട്ടിടങ്ങളും നഷ്ടമാകുന്ന വാണിജ്യസ്ഥാപനങ്ങൾക്കും, വാടകക്കാർക്കും പ്രത്യേകം തുകയാണ് വകയിരുത്തിയിരിക്കുന്നത്. കാലിത്തൊഴുത്ത് അടക്കം പൊളിച്ച് നീക്കിയാൽ എത്ര രൂപ നൽകുമെന്നും സർക്കാർ വ്യക്തമാക്കുന്നു.
- വീട് നഷ്ടപ്പെട്ടാൽ : നഷ്ടപരിഹാരം + 4.6 ലക്ഷം രൂപ അല്ലെങ്കിൽ, നഷ്ടപരിഹാരം + 1.6 ലക്ഷം + ലൈഫ് മാതൃകയിൽ വീട്
- വാസസ്ഥലം നഷ്ടപ്പെട്ട് ഭൂരഹിതരായ അതിദരിദ്രർക്ക് : നഷ്ടപരിഹാരം + 5 സെന്‍റ് ഭൂമി + ലൈഫ് മാതൃകയിൽ വീട് അല്ലെങ്കിൽ, നഷ്ടപരിഹാരം + 5 സെന്‍റ് ഭൂമി + 4 ലക്ഷം രൂപ അല്ലെങ്കിൽ, നഷ്ടപരിഹാരം + 10 ലക്ഷം രൂപ (6 ലക്ഷം രൂപയും 4 ലക്ഷം രൂപയും)
- വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകൾക്ക് : നഷ്ടപരിഹാരം + 50,000 രൂപ
- വാടകക്കെട്ടിടത്തിലാണെങ്കിൽ: 2 ലക്ഷം രൂപ
- വാസസ്ഥലം നഷ്ടമായ വാടകക്കാർക്ക് : 50,000 രൂപ
- കാലിത്തൊഴുത്ത് പൊളിച്ച് നീക്കിയാൽ: 25,000 - 50,000 രൂപ