മരട് ഫ്ലാറ്റ് ഉടമകളുടെ പുനരധിവാസം; സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വി.എസ് - മരട് ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും
മരടിൽ പുനരധിവാസം ആവശ്യമായവരുടെ പട്ടിക കൃത്യമായി തയാറാക്കണം. മറ്റ് പാര്‍പ്പിട സൗകര്യം ഉള്ളവര്‍ക്ക് പുനരധിവാസം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും വി.എസ് അച്യുതാനന്ദന്‍.
തിരുവനന്തപുരം: മരട് ഫ്ലാറ്റ് വിഷയത്തിൽ സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്ന് വി.എസ് അച്യുതാനന്ദൻ. നിയമലംഘനങ്ങള്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകുന്നത് ഒരു കീഴ്‍വഴക്കം സൃഷ്ടിക്കുമെന്ന് വി.എസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മറ്റ് നിയമ ലംഘനങ്ങളിലെ നടപടികളിലും ഈ സ്ഥിതി തുടരേണ്ടി വരും. മരടിൽ പുനരധിവാസം ആവശ്യമായവരുടെ പട്ടിക കൃത്യമായി തയാറാക്കണം. മറ്റ് പാര്‍പ്പിട സൗകര്യം ഉള്ളവര്‍ക്ക് പുനരധിവാസം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ല. മാത്രമല്ല, പുനരധിവസിപ്പിക്കപ്പെടേണ്ട നിരവധി പേരുടെ പട്ടിക സര്‍ക്കാരിന് മുമ്പിലുണ്ട്. അവരേക്കാള്‍ മുന്‍ഗണനയോ അവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കാള്‍ മുന്തിയ സൗകര്യങ്ങളോ ഇടതുപക്ഷ സര്‍ക്കാര്‍ ഫ്ലാറ്റുടമകള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും വി.എസ് വ്യക്തമാക്കി. ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം മാത്രം സർക്കാർ നഷ്ടപരിഹാരം നല്‍കണമെന്നും വി.എസ് ഫെയ്സ്ബുക്കിൽ കുറിച്ചു.