കേരളം

kerala

ETV Bharat / state

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികൾക്കുള്ള രജിസ്‌ട്രേഷന്‍ ഇന്നാരംഭിക്കും - lockdown updates

ജോലിക്കായും വിദ്യാഭ്യാസത്തിനായും മറ്റ് അത്യവശ്യങ്ങള്‍ക്കുമായി അന്യ സംസ്ഥാനങ്ങളിലെത്തിയവര്‍ക്കാണ് മടങ്ങി വരുന്നതിന് രജിസ്‌ട്രേഷന്‍. നോർക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റർ ചെയ്യാം.

നോർക്ക രജിസ്ട്രേഷൻ  ലോക്ക്ഡൗൺ വാർത്ത  മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികൾ  www.registernorkaroots.org  മലയാളികൾക്ക് നാട്ടിലെത്താം  norka registration  lockdown updates  non resident malayalees registration
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികൾക്കുള്ള രജിസ്ട്രേഷൻ ഇന്നാരംഭിക്കും

By

Published : Apr 29, 2020, 9:27 AM IST

തിരുവനന്തപുരം: ലോക്ക്‌ഡൗണിനെ തുടർന്ന് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികൾക്കുള്ള നോർക്ക രജിസ്‌ട്രേഷന്‍ ഇന്നാരംഭിക്കും. വൈകിട്ടോടെ നോർക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റില്‍ നാട്ടിലേക്ക് മടങ്ങാനുള്ളവർക്ക് പേര് രജിസ്റ്റർ ചെയ്യാം. ജോലിക്കായും വിദ്യാഭ്യാസത്തിനായും മറ്റ് അത്യവശ്യങ്ങള്‍ക്കുമായി വിവിധ സംസ്ഥാനങ്ങളിലെത്തിയവര്‍ക്കാണ് മടങ്ങി വരുന്നതിന് രജിസ്‌ട്രേഷന്‍. മുന്‍ഗണനാ അടിസ്ഥാനത്തിലാകും ഇവരെ നാട്ടിലെത്തിക്കുക. രോഗികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തില്‍ അതിർത്തികൾ സംസ്ഥാന സർക്കാരുകൾ അടച്ചിട്ടിരിക്കുകയാണ്. രോഗം വ്യാപനം തടയാനാണ് ഇത്തരം നടപടി. സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ മാത്രം മടങ്ങി വരാനുള്ള മലയാളികളെ കൊണ്ടുവരാനാണ് നീക്കം. ഇവര്‍ക്കാവശ്യമായ നിരീക്ഷണ കേന്ദ്രങ്ങളും, പരിശോധന സംവിധാനങ്ങളും ഒരുക്കാനാണ് രജിസ്‌ട്രേഷന്‍ ഏർപ്പെടുത്തിയിരിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നിരവധി പേർക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ ജാഗ്രതയോടുള്ള പ്രവര്‍ത്തനമണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നേരത്തെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു.

ABOUT THE AUTHOR

...view details