കേരളം

kerala

ETV Bharat / state

കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്ട്രേഷൻ നിർബന്ധം - ഇതരസംസ്ഥാന യാത്രക്കാര്‍

https//covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

registration compulsory on covid 19 jagratha portal  കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്ട്രേഷൻ നിർബന്ധമാക്കി സർക്കാർ  കൊവിഡ് ജാഗ്രതാ പോര്‍ട്ടല്‍  ഇതരസംസ്ഥാന യാത്രക്കാര്‍  covid 19
കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്ട്രേഷൻ നിർബന്ധമാക്കി സർക്കാർ

By

Published : Apr 17, 2021, 12:28 PM IST

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു വരുന്ന യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയുന്നത് നിർബന്ധമാക്കി സര്‍ക്കാര്‍. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് രജിസ്ട്രേഷൻ നിർബന്ധമാക്കിയത്.

https//covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. വെബ്സൈറ്റിലെ സിറ്റിസൺ ഓപ്ഷൻ തെരഞ്ഞെടുക്കുമ്പോൾ വരുന്ന വിസിറ്റേഴ്സ് എൻട്രി ഓപ്ഷനില്‍ നിന്ന് ഡൊമസ്റ്റിക് എൻട്രി തെരഞ്ഞെടുക്കുക. തുടർന്ന് new registration in covid19 jagrata portal ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി വെരിഫൈ ചെയ്യുക. വെരിഫിക്കേഷനു ശേഷം പേര്, ജനന തീയതി, ഐ.ഡി നമ്പര്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുന്നതോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും. രജിസ്ട്രേഷനു നല്‍കിയ മൊബൈൽ നമ്പറിലേക്ക് രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ മെസേജായി എത്തും.

ABOUT THE AUTHOR

...view details