തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കടലാക്രമണവും തുടരുന്നു. ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ വടക്കന്‍ കേരളത്തിലെ 5 ജില്ലകളിലായിരുന്നു റെഡ് അലർട്ട്. ടൗട്ടെ ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തില്‍ ഇത് നാല് ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കുകയായിരുന്നു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ടൗട്ടെ : റെഡ് അലര്‍ട്ട് ഒമ്പത് ജില്ലകളില്‍
വിവിധ ജില്ലകളിൽ കടലാക്രമണം രൂക്ഷം. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്.
ടൗട്ടെ: ഒമ്പത് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു
Read More: വലിയതുറ പാലത്തിന് ചരിവ് ; തൂണുകൾ താഴ്ന്ന നിലയില്‍
ടൗട്ടെയുടെ സ്വാധീന ഫലമായി കനത്ത മഴയും കടലാക്രമണവും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിമല, അച്ചൻകോവിലാർ എന്നീ നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മിഷൻ ഓറഞ്ച് അലർട്ട് നൽകി. രൂക്ഷമായ കടലാക്രമണത്തിൽ നിരവധി വീടുകൾ തകർന്നു. നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. തിരുവനന്തപുരം വലിയതുറ പാലത്തിന്‍റെ തൂണുകള്‍ കടലാക്രമണത്തിൽ താഴ്ന്നു.
Last Updated : May 15, 2021, 4:02 PM IST