തിരുവനന്തപുരം:അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള തിരുവനന്തപുരം ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്‌ച ഓറഞ്ച് അലർട്ടും ശനിയാഴ്‌ചയും തിങ്കളാഴ്‌ചയും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ എല്ലാ ജാഗ്രത നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്‌ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ന്യൂനമർദ്ദം ടൗട്ട ചുഴലിക്കാറ്റായി മാറുമെന്ന് മുന്നയറിയിപ്പുള്ളതിനാൽ ജില്ല മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 0471-2476088, 2475088 എന്നീ നമ്പറുകളിൽ വിളിച്ച് പൊതുജനങ്ങൾക്ക് സഹായം തേടാം.
മഴ മുന്നറിയിപ്പ്; തിരുവനന്തപുരത്ത് നാളെ റെഡ് അലർട്ട് - തിരുവനന്തപുരത്ത് നാളെ റെഡ് അലർട്ട്
ആവശ്യ ഘട്ടങ്ങളിൽ 0471-2476088, 2475088 എന്നീ നമ്പറുകളിൽ വിളിച്ച് പൊതുജനങ്ങൾക്ക് സഹായം തേടാം.
![മഴ മുന്നറിയിപ്പ്; തിരുവനന്തപുരത്ത് നാളെ റെഡ് അലർട്ട് red alert announced thiruvananthapuram red alert kerala heavy rain rain forecast kerala മഴമുന്നറിയിപ്പ് തിരുവനന്തപുരത്ത് നാളെ റെഡ് അലർട്ട് കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11749019-thumbnail-3x2-tvmrain.jpg)
Read More:സംസ്ഥാനത്ത് അതിതീവ്ര മഴ; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
തീരപ്രദേശങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പുലർത്തണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ, നദീതീരങ്ങളിൽ ഉള്ളവർ, മലയോരപ്രദേശങ്ങളിൽ ഉള്ളവർ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യത മേഖലകളിലുള്ളവർ തുടങ്ങിവരും പ്രത്യേക ജാഗ്രത പുലർത്തണം. ന്യൂനമർദ്ദത്തിൻ്റെ പശ്ചാത്തലത്തിൽ കേരള തീരത്ത് നിന്നും കടലിൽ പോകുന്നത് നിരോധിച്ചിട്ടുണ്ട്. കടലാക്രമണ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുകയും ആവശ്യമായ ഘട്ടത്തിൽ മാറിത്താമസിക്കുകയും മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വയ്ക്കുകയും വേണം. ആളുകളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ക്യാമ്പുകൾ തുറക്കാൻ കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.