കേരളം

kerala

ETV Bharat / state

Recruitment Scam Case: ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ്; മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി - പിണറായി സര്‍ക്കാര്‍ നേരിട്ട ആരോപണങ്ങള്‍

Recruitment Scam Case Court Rejects Bail Application: ആയുഷ്‌ മിഷന്‍റെ വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി ഹരിദാസന്‍റെ മരുമകൾക്ക് അയച്ച് കൊടുത്തത് പ്രതിയുടെ ഫോണിൽ നിന്നാണെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് ജാമ്യ ഹർജി തള്ളിയത്

Recruitment Scam Case  Court Rejects Bail Application On Recruitment Scam  Veena George Office Allegation  Veena George Personal Staff Allegation  Karuvannur Bank Scam  എന്താണ് നിയമന തട്ടിപ്പ് കേസ്  ആരോഗ്യമന്ത്രിയുടെ ഓഫിസിനെ ചൊല്ലി ആരോപണം  ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്‌റ്റാഫ് അഴിമതി  പിണറായി സര്‍ക്കാര്‍ നേരിട്ട ആരോപണങ്ങള്‍  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്
Court Rejects Bail Application On Recruitment Scam Case

By ETV Bharat Kerala Team

Published : Oct 17, 2023, 7:28 PM IST

തിരുവനന്തപുരം: മന്ത്രി വീണ ജോർജിന്‍റെ ഓഫിസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിലെ മൂന്നാം പ്രതി റൈസിൻ്റെ ജാമ്യ അപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അഭിനിമോൾ രാജേന്ദ്രനാണ് ജാമ്യഹർജി തള്ളിയത്.

ആയുഷ്‌ മിഷന്‍റെ വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി ഹരിദാസന്‍റെ മരുമകൾക്ക് അയച്ച് കൊടുത്തത് പ്രതിയുടെ ഫോണിൽ നിന്നാണെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് ജാമ്യ ഹർജി തള്ളിയത്. സർക്കാറിനെതിരെ പ്രതികൾ എന്തിന് ഗൂഢാലോചന നടത്തി, എന്തിന് പ്രതികൾ തന്നെ പരാതി നൽകി എന്നതിനെ
പറ്റിയുള്ള അന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ, ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കല്ലംമ്പള്ളി മനു വാദിച്ചു.

ആരോഗ്യ മന്ത്രിയുടെ ഓഫിസിനെ സംശയ ദൃഷ്‌ടിയിലാക്കാൻ രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരുകയാണ്. പ്രതി ഇപ്പോൾ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.

എന്തായിരുന്നു സംഭവം:ആയുഷ്‌മാന്‍ കേരള പദ്ധതിയില്‍ ഡോക്‌ടറായി മരുമകള്‍ക്ക് നിയമനം നല്‍കാമെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ മുന്‍ സിഐടിയു ജില്ല ഓഫിസ് സെക്രട്ടറിയായ അഖില്‍ സജീവും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും ചേര്‍ന്ന് പല തവണയായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് മലപ്പുറം സ്വദേശി ഹരിദാസന്‍ കുമ്മാളിയാണ് ആരോപണം ഉന്നയിച്ചത്. മകന്‍റെ ഭാര്യയ്‌ക്ക് മെഡിക്കല്‍ ഓഫിസര്‍ നിയമനം തരപ്പെടുത്തി നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌താണ് പണം വാങ്ങിയതെന്നും ഇയാള്‍ ആരോപിച്ചിരുന്നു.

മാത്രമല്ല അഖില്‍ മാത്യു തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫിസ് പരിസരത്ത് നിന്ന് നേരിട്ട് ഒരുലക്ഷം രൂപയും പത്തനംതിട്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ അഖില്‍ സജീവ് 25,000 രൂപ ഗൂഗിള്‍ പേ വഴിയും 50,000 രൂപ നേരിട്ടും വാങ്ങിയെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ അഖില്‍ മാത്യുവിന്‍റെ പേരില്‍ ആള്‍മാറാട്ടമാണ് നടന്നതെന്ന കണ്ടെത്തലിലാണ് പൊലീസ്.

ABOUT THE AUTHOR

...view details