തിരുവനന്തപുരം: റിയാലിറ്റി ഷോ താരം രജിത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആറ്റിങ്ങലില്‍ വെച്ചായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ഇയാളെ നെടുമ്പാശേരിയിലേക്ക് കൊണ്ടുപോയി. കൊവിഡ് 19 നിയന്ത്രണങ്ങള്‍ മറികടന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെ സ്വീകരണവുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസെടുത്തത്.
റിയാലിറ്റി ഷോ താരം രജിത് കുമാര്‍ അറസ്റ്റില്‍ - നെടുമ്പാശേരി വിമാനത്താവളം
കൊവിഡ് 19 നിയന്ത്രണങ്ങള്‍ മറികടന്ന് നടത്തിയ നെടുമ്പാശേരി വിമാനത്താവളത്തിലെ സ്വീകരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്
റിയാലിറ്റി ഷോ താരം രജിത് കുമാര്‍ അറസ്റ്റില്‍
റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായ രജിത് കുമാറിന് സ്വീകരണം നല്‍കുന്നതിനായി നിരവധി പേര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. രജിത് കുമാര്‍ ഉള്‍പ്പെടെ 80ലധികം പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. നാല് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.