തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധികൾക്കും ചൂഷണങ്ങൾക്കുമെതിരെ കർശന നടപടിയുമായി റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി. അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത ഫ്ലാറ്റുകളുടെയും വില്ലകളുടെയും വില്‍പന അനുവദിക്കില്ലെന്ന് അറിയിച്ച് മുന്നറിയിപ്പ് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. നിർദേശം ലംഘിക്കുന്നവരിൽ നിന്ന് നിർമാണച്ചെലവിന്‍റെ 10 ശതമാനം വരെ പിഴ ഈടാക്കുമെന്നും നോട്ടീസിൽ പറയുന്നു. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണ് സംസ്ഥാനത്ത് നിലവിൽ വന്നത്. മുൻ റവന്യൂ സെക്രട്ടറി പി എച്ച് കുര്യനാണ് ചെയർമാൻ.
നിർമാണ മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി
അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത ഫ്ലാറ്റുകളുടെയും വില്ലകളുടെയും വില്‍പന അനുവദിക്കില്ല. രജിസ്റ്റർ ചെയ്യാത്ത പദ്ധതികൾക്ക് നിർമാണച്ചെലവിന്‍റെ 10 ശതമാനം പിഴ ഈടാക്കും
നിലവിൽ നിർമാണം പുരോഗമിക്കുന്നതും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലാത്തതുമായ മുഴുവൻ പദ്ധതികളും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം. ഒറിജിനൽ പ്ലാനുകൾ, ഇടപാടുകാരിൽ നിന്ന് കൈപ്പറ്റിയ തുകയുടെ വിശദാംശങ്ങൾ, നിർമാണം പൂർത്തിയാക്കുന്ന സമയം, ഉടമസ്ഥന് കൈമാറ്റം ചെയ്യുന്ന സമയം എന്നിവ കൃത്യമായി സർട്ടിഫൈ ചെയ്‌ത് നൽകണം.
കൊവിഡിനെ തുടർന്ന് നേരത്തെ രജിസ്ട്രേഷൻ കാലാവധി രണ്ട് തവണ നീട്ടി നൽകിയിരുന്നു. ഡിസംബർ 31ന് ശേഷവും രജിസ്റ്റർ ചെയ്യാത്ത പദ്ധതികൾക്കാണ് നിർമാണച്ചെലവിന്‍റെ 10 ശതമാനം പിഴ ഈടാക്കുക എന്ന് ഉത്തരവിൽ പറയുന്നു.