തിരുവനന്തപുരം:രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതോടെ ആശങ്കയിലായി മൂന്നാറിലെ റിസോർട്ട് ഉടമകൾ. വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ ഉത്തരവിടുമ്പോൾ മുന്നോട്ടുള്ള ജീവിതം എന്താകുമെന്ന ആശങ്കയിലാണ് പട്ടയങ്ങൾ കൈവശം വച്ചിരിക്കുന്ന ജനങ്ങൾ. മൂന്നാറിലെ റിസോർട്ട് ഉടമകളെയാണ് സർക്കാർ തീരുമാനം രൂക്ഷമായി ബാധിക്കുക.
രവീന്ദ്രൻ പട്ടയങ്ങൾ ഏറ്റവുമധികം ഉള്ളത് ഇക്കാ നഗറിലാണ്. മുപ്പതോളം വൻകിട റിസോർട്ടുകളാണ് ഇവിടെയുള്ളത്. വീട് വെച്ച് താമസിക്കാനുള്ള പട്ടയങ്ങളിലാണ് ഇത്തരത്തിൽ റിസോട്ടുകൾ പണിതിരിക്കുന്നത്. പട്ടയങ്ങൾ റദ്ദ് ചെയ്യുമ്പോൾ ഇത്തരത്തിൽ അനധികൃതമായി പണിത റിസോട്ടുകളും സ്വാഭാവികമായും പൊളിച്ചുനീക്കേണ്ടി വരും. വീട് വെക്കാൻ നൽകിയ പട്ടയങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തിയവർക്കെതിരെ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതും കണ്ടറിയേണ്ടതാണ്.