കേരളം

kerala

ETV Bharat / state

poovar case: പൂവാര്‍ ലഹരി പാര്‍ട്ടി: അന്വേഷണം വ്യാപകമാക്കും, കേസ് പ്രത്യേക സംഘത്തിന് - Rave party at poovar

Rave party at poovar : കേസിന്‍റെ ഗൗരവം കണക്കിലെടുത്താണ് എക്‌സൈസ് അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് വിപുലമായ അന്വേഷണത്തിലേക്ക് നീങ്ങുന്നത്.

poovar case  പൂവാര്‍ ലഹരി പാര്‍ട്ടി  പൂവാര്‍ കേസ് എക്‌സൈസ്  Rave party at poovar  Rave party Poovar
എക്‌സൈസ്

By

Published : Dec 8, 2021, 10:10 AM IST

തിരുവനന്തപുരം:പൂവാര്‍ ലഹരി പാര്‍ട്ടിയില്‍ അന്വേഷണം വ്യാപകമാക്കാന്‍ എക്‌സൈസ്. തിരുവനന്തപുരം അസിസ്റ്റന്‍റ് എക്‌സൈസ് കമ്മിഷണര്‍ എസ് വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണ ചുമതല ഏറ്റെടുത്തു. മയക്ക് മരുന്ന് എവിടെ നിന്നെത്തി, പങ്കെടുത്തവരുടെ മുഴുവന്‍ വിവരങ്ങള്‍, ഇവര്‍ ആരുമായെല്ലാം ബന്ധപ്പെട്ടു തുടങ്ങി മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനാണ് സംഘത്തിന്‍റെ നീക്കം.

കേസില്‍ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ അക്ഷയ് മോഹന്‍, അതുല്‍, പീറ്റര്‍ ഷാന്‍ എന്നീ മൂന്ന് പ്രതികളെയും സംഘം കസ്റ്റഡിയില്‍ വാങ്ങും. ഇവരാണ് ലഹരിപ്പാര്‍ട്ടിയുടെ പ്രധാന സംഘാടകര്‍. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ മയക്കു മരുന്ന് എത്തിയ വഴി മനസിലാക്കാമെന്നാണ് എക്‌സൈസിന്‍റെ കണക്ക് കൂട്ടല്‍. നിര്‍വാണ എന്ന കൂട്ടായ്മയുമായി നേരിട്ട് ബന്ധമുള്ള പ്രതികള്‍ക്ക് മറ്റു സംസ്ഥാനങ്ങളിലുള്ള ലഹരി സംഘങ്ങളുമായും ബന്ധമുണ്ടെന്നാണ് സൂചന.

ALSO READ DGP chairs high level meeting: വീഴ്‌ചകളും വിമര്‍ശനങ്ങളും പതിവായി, ഉന്നതതല യോഗം വിളിച്ച് ഡിജിപി

പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ ഇന്ന് തന്നെ എക്‌സൈസ് സംഘം കോടതിയെ സമീപിക്കും. ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത ഇരുപതോളം പേരെ നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യും.

മൊഴികളില്‍ പൊരുത്തക്കേടുള്ളതിനാലാണ് ഒരിക്കല്‍ കൂടി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം വലിയ തോതില്‍ മയക്ക് മരുന്ന് എത്തിക്കുന്ന സംഘമാണ് പാര്‍ട്ടിക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

ഇതിന്‍റെ ഗൗരവം കണക്കിലെടുത്താണ് എക്‌സൈസ് അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് വിപുലമായ അന്വേഷണത്തിലേക്ക് നീങ്ങുന്നത്.

ALSO READ അറിവ് പകരാനും പഠിക്കാനും പ്രായമില്ല; നന്ദ മാസ്റ്ററുടെ ഓര്‍മയില്‍ കാന്തിര ഗ്രാമം

ABOUT THE AUTHOR

...view details