തിരുവനന്തപുരം :വ്യാഴാഴ്ച മുതൽ സംസ്ഥാനത്തെ റേഷൻ കടകൾ കൂടുതൽ സമയം പ്രവർത്തിക്കും. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം 3.30 മുതൽ 6.30 വരെയുമായിരിക്കും പ്രവർത്തന സമയം. ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ ആറ് വരെ നീട്ടിയിട്ടുണ്ട്.
വ്യാഴാഴ്ച മുതൽ റേഷൻ കടകളുടെ പ്രവർത്തനസമയം കൂട്ടും - ലോക്ക്ഡൗൺ
രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം 3.30 മുതൽ 6.30 വരെയുമായിരിക്കും പ്രവര്‍ത്തനം.
![വ്യാഴാഴ്ച മുതൽ റേഷൻ കടകളുടെ പ്രവർത്തനസമയം കൂട്ടും Ration shops Ration shops open Ration shops will open tomorrow റേഷൻ കട റേഷൻ കടകൾ തുറക്കും ലോക്ക്ഡൗൺ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12310691-thumbnail-3x2-kkjpg---copy.jpg)
റേഷൻ കടകൾ നാളെ മുതൽ പ്രവർത്തനമാരംഭിക്കും
സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്‌ച കൂടി തുടരുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഒരാഴ്‌ച കൂടി തുടരാന്‍ സർക്കാർ തീരുമാനമെടുത്തത്. കൂടാതെ സംസ്ഥാനത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറക്കാനും ധാരണയായിട്ടുണ്ട്.
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 13,550 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 104 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 13,093 ആയി. 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്.