കേരളം

kerala

ETV Bharat / state

സൗജന്യ റേഷൻ വിതരണം തുടങ്ങി - കൊവിഡ് 19 രോഗവ്യാപനം

സംസ്ഥാനത്തെ 14,250 റേഷൻ കടകൾ വഴിയാണ് സൗജന്യ റേഷൻ വിതരണം

ration supply  സൗജന്യ റേഷൻ  കൊവിഡ് 19 രോഗവ്യാപനം  ഭക്ഷ്യധാന്യ കിറ്റ്
സൗജന്യ റേഷൻ വിതരണം തുടങ്ങി

By

Published : Apr 1, 2020, 2:46 PM IST

തിരുവനന്തപുരം: കൊവിഡ് 19 രോഗവ്യാപനത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം തുടങ്ങി. രാവിലെ മുൻഗണനാ വിഭാഗത്തിലുള്ളവർക്കും ഉച്ചയ്ക്ക് ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാണ് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത്. തിരക്ക് ഒഴിവാക്കാൻ കാർഡുകളിലെ നമ്പർ അനുസരിച്ച് വിതരണം ക്രമീകരിച്ചിട്ടുണ്ട്. റേഷൻ കാർഡുള്ളവർക്കും ഇല്ലാത്തവർക്കും സൗജന്യമായി ഭക്ഷ്യധാന്യ കിറ്റ് നൽകാൻ 350 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചത്. സംസ്ഥാനത്തെ 14,250 റേഷൻ കടകൾ വഴിയാണ് റേഷൻ വിതരണം.

സൗജന്യ റേഷൻ വിതരണം തുടങ്ങി

ഇന്ന് 0,1 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്കാണ് റേഷൻ വിതരണം ചെയ്യുന്നത്. നാളെ 2,3 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്കും ഏപ്രിൽ മൂന്നിന് 4,5 നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്കും ഏപ്രിൽ നാലിന് 6,7 നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്കും ഏപ്രിൽ അഞ്ചിന് 8,9 നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകൾക്കുമാണ് റേഷൻ വിതരണം ചെയ്യുന്നത്. നിശ്ചയിച്ച തീയതികളിൽ റേഷൻ വാങ്ങാനാകാത്തവർക്ക് പിന്നീട് വാങ്ങാൻ സൗകര്യം ഏർപ്പെടുത്തും. സാമൂഹിക വ്യാപനം തടയുന്നതിനായി റേഷൻ കടകളിൽ ഒരു സമയം അഞ്ചിൽ കൂടുതൽ പേർ റേഷൻ വാങ്ങാൻ പാടില്ല. റേഷൻ കാർഡില്ലാത്തവർക്ക് സത്യപ്രസ്താവന നൽകി സൗജന്യ റേഷൻ വാങ്ങാൻ കഴിയും. ഇത്തരക്കാർക്ക് ഒരു റേഷൻ കാർഡിലും പേരുണ്ടാകാൻ പാടില്ല.

ABOUT THE AUTHOR

...view details