കേരളം

kerala

ETV Bharat / state

അനർഹർ തിരിച്ചേൽപ്പിച്ച 1,42,187 റേഷൻ കാർഡുകൾ ഇനി അര്‍ഹര്‍ക്ക് - കെ എന്‍ വേണുഗോപാല്‍

തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

Finance Minister  Ration cards  റേഷൻ കാർഡുകൾ  സംസ്ഥാനതല ഉദ്ഘാടനം  ധനമന്ത്രി  Ration cards returned by the ineligible  Finance Minister  കെ എന്‍ വേണുഗോപാല്‍  kn venugopal
അനർഹർ തിരിച്ചേൽപ്പിച്ച റേഷൻ കാർഡുകൾ ഇനി അർഹരുടെ കൈകളില്‍; സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് ധനമന്ത്രി

By

Published : Sep 29, 2021, 3:22 PM IST

തിരുവനന്തപുരം :സർക്കാർ നടപടിയെ തുടർന്ന് അനർഹർ തിരിച്ചേൽപ്പിച്ച മുൻഗണന റേഷൻ കാർഡുകൾ അർഹർക്ക് വിതരണം ചെയ്യുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് ചടങ്ങ് നടന്നത്. 1,42,187 കാർഡുകളാണ് അനർഹമായി നേടിയവർ ഇതുവരെ തിരിച്ചേൽപ്പിച്ചത്.

ALSO READ:സർക്കാർ നിയമനങ്ങൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

30074 കാർഡുകൾ തിരിച്ചെത്തിയ മലപ്പുറം ജില്ലയിലാണ് ഇതുവരെ ഏറ്റവും കൂടുതൽ. പാലക്കാട് 15,000 ത്തിനും എറണാകുളത്ത് 14,000 ത്തിനും മുകളിലാണ് അനർഹമായി കാർഡുകൾ നേടിയെടുത്തവർ. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 10,000 ന് മുകളിലാണ്.

അനർഹമായി മുൻഗണന റേഷൻ കാർഡുകൾ നേടിയെടുത്തവരിൽ ഉദ്യോഗസ്ഥരോ
ഉയർന്ന വരുമാനമുള്ളവരോ ഉണ്ടെന്ന് കണ്ടെത്തിയാൽ നിയമ നടപടികൾ ഉണ്ടാവും.
സംസ്ഥാന സർക്കാർ നൽകുന്ന വിവിധ ക്ഷേമനിധികളിൽ അനർഹർ ധാരാളമായി കടന്നുകൂടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details