തിരുവനന്തപുരം :പോക്സോ കേസിലെ പ്രതിയെ പീഡിപ്പിച്ച സർക്കിൾ ഇൻസ്‌പെക്‌ടറെ ജനുവരി നാലുവരെ അറസ്റ്റുചെയ്യരുതെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. അയിരൂർ പൊലീസ് സ്റ്റേഷനിലെ, സ്റ്റേഷൻ ഹൗസ് ഓഫിസർ ജെയ്‌സലിനെതിരെയാണ് കേസ്.
ALSO READ|പോക്‌സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൊലീസുകാരനെതിരെ കേസ്
അതേസമയം, ഇന്നുതന്നെ മുൻകൂർ ജാമ്യം വേണമെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യം കോടതി തള്ളി. പ്രതിയ്ക്ക് ജാമ്യം നൽകിയാൽ അത് നിയമ വ്യവസ്ഥയോടുള്ള കളങ്കമായിരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീന്‍ പറഞ്ഞു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി, കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകിയത്.
കൈക്കൂലി കേസില്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ് ജയ്‌സല്‍. അറസ്റ്റ് ചെയ്യാനായി വീട്ടിലെത്തിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ പീഡിപ്പിച്ചതെന്ന് പ്രതി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആയിരുന്നു ഇയാള്‍ ഇക്കാര്യം പറഞ്ഞത്.
ജാമ്യം ലഭിച്ചതിന് പിന്നാലെ അയിരൂര്‍ സ്റ്റേഷനിലെത്തി യുവാവ് പരാതി കൊടുക്കുകയും ചെയ്‌തു. തുടര്‍ന്നാണ് പൊലീസുകാരനെതിരെ കേസെടുത്തത്. പീഡനത്തിന് ശേഷം തന്‍റെ പേരിലുള്ള പോക്‌സോ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും യുവാവ് പറഞ്ഞു.