കേരളം

kerala

ETV Bharat / state

മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ - മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

മംഗലപുരം ഭൂതാനം കോളനിയിൽ മോളി ഭവനിൽ ബോബനാണ് മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായത്.

മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

By

Published : Oct 6, 2019, 8:27 PM IST

തിരുവനന്തപുരം: പോത്തന്‍കോട് മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ. മംഗലപുരം ഭൂതാനം കോളനിയിൽ മോളി ഭവനിൽ ബോബനാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ മേനംകുളത്തെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മംഗലപുരം സർക്കിൾ ഇൻസ്പെക്‌ടർ തൻസിം അബ്‌ദുൽ സമദ്, എ.എസ്.ഐ രാധാകൃഷ്‌ണൻ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ അപ്പു, ബിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

For All Latest Updates

ABOUT THE AUTHOR

...view details