തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങൾ സംബന്ധിച്ച് സർക്കാർ പ്രചരിപ്പിക്കുന്നത് തെറ്റായ കണക്കുകളെന്ന് ഉദ്യോഗാർഥികൾ. നിയമന ശുപാർശകളെ നിയമനങ്ങളായാണ് സർക്കാർ പ്രചരിപ്പിക്കുന്നത്. ശുപാർശ അയയ്ക്കുന്നത്ര നിയമനങ്ങൾ നടക്കാറില്ലെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. പി.എസ്.സിയുടെ വെബ്സൈറ്റിൽ നിയമന ശുപാർശ അയച്ചവരുടെ എണ്ണം മാത്രമാണ് പ്രസിദ്ധീകരിക്കുന്നത്.
പി.എസ്.സി നിയമനങ്ങള്‍; സർക്കാർ പ്രചരിപ്പിക്കുന്നത് തെറ്റായ കണക്കെന്ന് ഉദ്യോഗാര്‍ഥികള്‍
ശുപാർശ അയയ്ക്കുന്നത്ര നിയമനങ്ങൾ നടക്കാറില്ലെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. പി.എസ്.സിയുടെ വെബ്സൈറ്റിൽ നിയമന ശുപാർശ അയച്ചവരുടെ എണ്ണം മാത്രമാണ് പ്രസിദ്ധീകരിക്കുന്നതെന്നും റാങ്ക് ഹോൾഡർമാരുടെ സംഘടനയായ ക്ലർക്ക് റാങ്ക് ഹോൾഡേഴ്സ് ഐഡിയൽ അസോസിയേഷൻ.
നൂറ് ഒഴിവുകളിലേക്ക് അതിലേറെ നിയമന ശുപാർശകൾ അയയ്ക്കാറുണ്ട്. ഇതു മറച്ചുവച്ച് സർക്കാർ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും റാങ്ക് ഹോൾഡർമാരുടെ സംഘടനയായ ക്ലർക്ക് റാങ്ക് ഹോൾഡേഴ്സ് ഐഡിയൽ അസോസിയേഷൻ ആരോപിച്ചു. എൽ.ഡി.എഫ് സർക്കാരിന്‍റെ ആദ്യ നാലു വർഷം 1,33,132 പേർക്ക് നിയമനം നൽകിയതായാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.ബി രാജേഷ് പാർട്ടിയുടെ യുട്യൂബ് പേജിലൂടെ അവകാശപ്പെട്ടത്. 1,42,000 പേർക്ക് നിയമനം നൽകിയതായും ഇത് സർവകാല റെക്കോഡാണെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവകാശപ്പെട്ടത്.
റാങ്ക് ലിസ്റ്റുകൾ നിലവിലുള്ള തസ്തികകളിൽ യാതൊരു മാനദണ്ഡവുമില്ലാതെ ഇഷ്ടക്കാർക്ക് താത്കാലിക നിയമനം നൽകുകയാണെന്നും സംഘടനാ ഭാരവാഹികള്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണവും ഒഴിവുകളും നിയമനരീതികളും യോഗ്യതയുമറിയാൻ നിലവിൽ പൊതുസംവിധാനമില്ല. ഓരോ വർഷവും വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം അറിഞ്ഞല്‍ മാത്രമെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടോ എന്ന് കണ്ടെത്താനാകുകയുള്ളു. വിവരങ്ങളെല്ലാം പൊതുജനങ്ങൾക്കും ഉദ്യോഗാർത്ഥികൾക്കും പരിശോധിക്കാൻ കഴിയുന്ന തരത്തില്‍ സുതാര്യമാക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു.