തിരുവനന്തപുരം: കൊവിഡിന്‍റെ പശ്ചാത്തലത്തിൽ അധ്യയനത്തിലുണ്ടായിട്ടുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സിബിഎസ്ഇ- ഐസിഎസ്‌ഇ സിലബസുകൾ ലഘൂകരിച്ചതുപോലെ സംസ്ഥാന സിലബസും ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
സംസ്ഥാന സ്‌കൂള്‍ സിലബസ് ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത് - covid 19
കൊവിഡ് മൂലം കേരളത്തിലെ വിദ്യാഭ്യാസമേഖലയും വിദ്യാർഥികളും വലിയ പ്രതിസന്ധി നേരിടുന്നുവെന്ന് രമേശ് ചെന്നിത്തല
കൊവിഡ് മൂലം കേരളത്തിലെ വിദ്യാഭ്യാസമേഖലയും വിദ്യാർഥികളും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി. ഇക്കൊല്ലത്തെ അധ്യയനവർഷം അവസാനിക്കാൻ ഏതാനും മാസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. കൊവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയിലുണ്ടാക്കിയ അനിശ്ചിതത്വം കണക്കിലെടുത്ത് സിബിഎസ്ഇ- ഐസിഎസ്‌ഇ സിലബസ് കേന്ദ്രസർക്കാർ വെട്ടി കുറച്ചെങ്കിലും സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.