തിരുവനന്തപുരം:കൊടകര കുഴൽപ്പണ കേസില്‍ ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന കള്ളപ്പണം ആരുടേതാണെന്ന് പൊലീസ് വ്യക്തമാക്കണം. പുറത്തുവന്ന വാർത്തകൾ ശരിയാണെങ്കിൽ ബിജെപിയുടെ പണമാണത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്.
കൊടകര കുഴൽപ്പണ കേസിൽ ഗൗരവമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല - ഗൗരവമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
തെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന കള്ളപ്പണം ആരുടേതാണെന്ന് പൊലീസ് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല
കൊടകര കുഴൽപ്പണ കേസിൽ ഗൗരവമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
ആരുടെ പണം, ആര് കൊണ്ടുവന്നു എന്ന് തുറന്നുപറയാൻ എന്തുകൊണ്ട് പൊലീസ് തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും ചെന്നിത്തല ആരോപിച്ചു.