കേരളം

kerala

ETV Bharat / state

പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടണമെന്ന് രമേശ് ചെന്നിത്തല - CBI

പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഇപ്പോഴത്തെ അന്വേഷണത്തിൻ്റെ ഫലപ്രാപ്‌തിയിൽ തട്ടിപ്പിനിരയായവർക്ക് ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പോപ്പുലർ ഫിനാൻസ്  രമേശ് ചെന്നിത്തല  നിക്ഷേപത്തട്ടിപ്പ്  സി.ബി.ഐ  chennithala  letter  Popular Finance investment scam  CBI  Ramesh Chennithala
പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടണമെന്ന് രമേശ് ചെന്നിത്തല

By

Published : Sep 10, 2020, 12:51 PM IST

തിരുവനന്തപുരം:പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തല കത്തയച്ചു. തൻ്റെ നിയമസഭാ മണ്ഡലമായ ഹരിപ്പാട് മാത്രം നൂറിലധികം പേർക്കാണ് തട്ടിപ്പിലൂടെ പണം നഷ്‌ടമായതെന്നും ഇപ്പോഴത്തെ അന്വേഷണത്തിൻ്റെ ഫലപ്രാപ്‌തിയിൽ തട്ടിപ്പിനിരയായവർക്ക് ആശങ്കയുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

നിക്ഷേപത്തുക എത്രയും വേഗം തിരികെ ലഭിക്കാൻ സി.ബി.ഐ പോലുള്ള കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണ്. സംസ്ഥാന സർക്കാർ എത്രയും വേഗത്തിൽ നടപടിയെടുക്കണമെന്നും പ്രതിപക്ഷനേതാവ് കത്തിൽ ആവശ്യപ്പെട്ടു. തട്ടിപ്പിനിരയായ നിക്ഷേപകർ നൽകിയ നിവേദനത്തിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയത്.

ABOUT THE AUTHOR

...view details