കേരളം

kerala

ETV Bharat / state

വോട്ട് കച്ചവട ആരോപണം സജീവമാക്കി കോണ്‍ഗ്രസ് - kerala political news updates

വട്ടിയൂർക്കാവിലും കോന്നിയിലും ബി.ജെ.പിയും സി.പി.എമ്മും ബോധപൂർവമായ വോട്ട് കച്ചവടം നടത്തുന്നുവെന്ന് ചെന്നിത്തല

വോട്ട് കച്ചവടം പരസ്യമായി മാർക്കറ്റിൽ നടത്താറില്ല: രമേശ് ചെന്നിത്തല

By

Published : Oct 10, 2019, 8:06 PM IST

തിരുവനന്തപുരം:വോട്ടുകച്ചവട ആരോപണത്തിൽ കെ മുരളീധരനെ പിന്തുണച്ച് രമേശ് ചെന്നിത്തല. വോട്ട് കച്ചവടം പരസ്യമായ മാർക്കറ്റിലല്ല നടക്കുന്നത് അതിനാൽ തരൂരും, മോഹൻ കുമാറും അത് അറിയണമെന്നില്ല. വട്ടിയൂർക്കാവിലും കോന്നിയിലും ബി.ജെ.പിയും സി.പി.എമ്മും ബോധപൂർവമായ വോട്ട് കച്ചവടം നടത്തുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തിൽ ബി.ജെ.പിയും ഇടതുമുന്നണിയും പ്രതിസ്ഥാനത്താണ്. ശബരിമലയിൽ ശരിയായ നിലപാട് എടുത്തത് യു ഡി എഫും കോൺഗ്രസുമാണ്. ഈ ഉപതെരഞ്ഞെടുപ്പിൽ അയ്യപ്പൻ യു ഡി എഫിന് ഒപ്പമാണെന്നും ചെന്നിത്തല പറഞ്ഞു.

വോട്ട് കച്ചവടം പരസ്യമായി മാർക്കറ്റിൽ നടത്താറില്ല: രമേശ് ചെന്നിത്തല

ABOUT THE AUTHOR

...view details