കേരളം

kerala

ETV Bharat / state

കോടിയേരിയുടെ രാജി വൈകിവന്ന വിവേകമെന്ന് രമേശ് ചെന്നിത്തല - local body election

ആദ്യം രാജിവയ്‌ക്കേണ്ടിയിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ്

CPM party secretary  Step down of Kodiyeri  CPM party secretary  local body election  opposition leader Ramesh chennithala
കോടിയേരിയുടെ രാജി വൈകിവന്ന വിവേകമെന്ന് രമേശ് ചെന്നിത്തല

By

Published : Nov 13, 2020, 3:38 PM IST

തിരുവനന്തപുരം: കോടിയേരിയുടെ രാജി വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മകന്‍ തെറ്റ് ചെയ്താല്‍ പിതാവിനും ഉത്തരവാദിത്തമുണ്ടെന്ന് തെളിഞ്ഞു. കോടിയേരിയുടെ മാറ്റം ഗുരുതരമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ്.

കോടിയേരിയുടെ രാജി വൈകിവന്ന വിവേകമെന്ന് രമേശ് ചെന്നിത്തല

സി.പി.എമ്മിന് ഒരു കാലത്തും ഇങ്ങനെയൊരവസ്ഥയുണ്ടായിട്ടില്ല. ആദ്യം രാജിവയ്‌ക്കേണ്ടിയിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രി ഇപ്പോള്‍ ഒഴിയുന്നില്ലെങ്കില്‍ അപമാന ഭാരത്താല്‍ ഒഴിയേണ്ടിവരും. കോടിയേരിയുടെ പാത പിണറായിയും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കോടിയേരി ഒഴിയണമെന്ന പ്രതിപക്ഷ ആവശ്യം ശരിയെന്ന് തെളിഞ്ഞിരിക്കയാണെന്നും ചെന്നിത്തല പറഞ്ഞു.

ABOUT THE AUTHOR

...view details