തിരുവനന്തപുരം :കെ.ടി ജലീൽ മന്ത്രി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയും സ്വജനപക്ഷപാതവും കാട്ടുന്ന മന്ത്രി അധികാരത്തിൽ തുടരുന്നത് അധാർമ്മികതയാണെന്നും ചെന്നിത്തല പറഞ്ഞു. മാർക്ക് ദാനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മന്ത്രി നൽകിയ മറുപടി തന്നെ കുറ്റകരമാണന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അക്കമിട്ടു നിരത്തിയ ഒരു കാര്യത്തിനും മന്ത്രി മറുപടി നൽകിയില്ലെന്നും തുടർച്ചയായി സർവകലാശാല ചട്ടങ്ങൾ ലംഘിച്ച് കെ.ടി ജലീലിന്‍റെ ഇടപെടൽ നടക്കുന്നതായും ചെന്നിത്തല ആരോപിച്ചു.
മാര്‍ക്ക്ദാന വിവാദം ; കെ.ടി.ജലീൽ മന്ത്രി സ്ഥാനം ഒഴിയണമെന്ന് രമേശ് ചെന്നിത്തല - kerala politics latest news
മാർക്ക് ദാനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മന്ത്രി നൽകിയ മറുപടി തന്നെ കുറ്റകരമാണന്നും രമേശ് ചെന്നിത്തല .
മാര്‍ക്ക്ദാന വിവാദം ; കെ .ടി ജലീൽ മന്ത്രി സ്ഥാനം ഒഴിയണമെന്ന് രമേശ് ചെന്നിത്തല
കേരളത്തിലെ ഒരു മന്ത്രിമാരും ചെയ്യാത്ത വഴിവിട്ട നീക്കമാണ് കെ.ടി ജലീൽ നടത്തുന്നത്. മന്ത്രിയെ എന്തെങ്കിലും പറഞ്ഞാൽ മുസ്ലീം ലീഗ് നേതാക്കളെ അക്രമിക്കുകയെന്നത് അദ്ദേഹത്തിന്‍റെ സ്ഥിരം പല്ലവിയാണെന്നും കെ.ടി ജലീൽ മന്ത്രി സ്ഥാനം ഒഴിയണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
Last Updated : Oct 31, 2019, 3:43 PM IST