കേരളം

kerala

ETV Bharat / state

അന്വേഷണം തന്നിലേയ്ക്ക് വരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്ന് ചെന്നിത്തല - M Sivasankar

സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ ഏജൻസികളെ ഭീഷണിപ്പെടുത്തി അന്വേഷണത്തെ വഴിതെറ്റിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

ramesh chennithala-  cm pinarayi  gold smuggling case investigation  ചെന്നിത്തല  M Sivasankar  എം ശിവശങ്കർ
സ്വർണക്കടത്തിൽ അന്വേഷണം വരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്ന് ചെന്നിത്തല

By

Published : Nov 3, 2020, 11:41 AM IST

Updated : Nov 3, 2020, 3:01 PM IST

തിരുവനന്തപുരം:സ്വർണക്കടത്ത് കേസിൽ അന്വേഷണം തന്നിലേക്ക് വരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏജൻസികളെ ഭീഷണിപ്പെടുത്തി അന്വേഷണത്തെ വഴിതെറ്റിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഒന്നും മറയ്ക്കാനില്ലെങ്കിൽ അന്വേഷണത്തിന് വിട്ടുകൊടുക്കണം. കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുന്ന മുഖ്യമന്ത്രിക്ക് ധാർമ്മികത പറയാൻ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.

സ്വർണക്കടത്തിൽ അന്വേഷണം തന്നിലേക്ക് വരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്ന് ചെന്നിത്തല

പാർട്ടി സെക്രട്ടറിയുടെ മകനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുമ്പോൾ മുഖ്യമന്ത്രിക്ക് അസ്വസ്ഥത ഉണ്ടാവുക സ്വാഭാവികമാണ്. കേന്ദ്ര ഏജൻസികൾ ഇവിടെ സത്യങ്ങളാണ് അന്വേഷിക്കുന്നത്. അഴിമതി ചൂണ്ടിക്കാണിക്കുന്ന പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള്ളക്കേസുകൾ എടുക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.മുഖ്യമന്ത്രിക്ക് മോദിയേയും അമിത് ഷായെയും ഭയമാണെന്നും ലാവ് ലിൻ കേസിൽ കേന്ദ്ര സർക്കാരുമായി മുഖ്യമന്ത്രി ഒത്തുതീർപ്പ് ഉണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.

Last Updated : Nov 3, 2020, 3:01 PM IST

ABOUT THE AUTHOR

...view details