കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല - kerala chief minister

പൊതുവേദികളിൽ ആർഎസ്എസിനെതിരെ സംസാരിക്കുന്ന മുഖ്യമന്ത്രി രഹസ്യമായി നരേന്ദ്ര മോദിക്കും അമിത്‌ ഷാക്കും മുന്നിൽ നല്ല പിള്ള ചമയാൻ ശ്രമിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

ദേശീയ പൗരത്വ നിയമം  രമേശ് ചെന്നിത്തല  മുഖ്യമന്ത്രി  തിരുവനന്തപുരം  thiruvananthapuram  NRC  NPR  kerala chief minister  Ramesh Chennithala
മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല

By

Published : Jan 17, 2020, 1:19 PM IST

തിരുവനന്തപുരം: ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ പൗരത്വ നിയമം എന്നിവയിൽ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുവേദികളിൽ ആർഎസ്എസിനെതിരെ സംസാരിക്കുന്ന മുഖ്യമന്ത്രി രഹസ്യമായി നരേന്ദ്ര മോദിക്കും അമിത്‌ ഷാക്കും മുന്നിൽ നല്ല പിള്ള ചമയാൻ ശ്രമിക്കുകയാണ്. എൻപിആർ കേരളത്തിൽ നടപ്പാക്കില്ലെന്ന് പരസ്യമായി പറഞ്ഞിട്ട് രഹസ്യമായി ഔദ്യോഗിക നടപടികളുമായി മുന്നോട്ട് പോകുന്നു.

മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല

പൗരത്വപട്ടിക പുതുക്കുന്നതിനായി നവംബർ 12 ന് പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് ഇതുവരെ റദ്ദാക്കിയിട്ടില്ല. ഉദ്യോഗസ്ഥർ ഈ ഉത്തരവ് പാലിക്കുകയാണ് ചെയ്യുന്നത്, അവരെ കുറ്റം പറയാനാവില്ല. വസ്‌തുതകൾ മറച്ച്‌ വെച്ചുള്ള മുഖ്യമന്ത്രിയുടെ വാചക കസർത്ത് ആരെ സഹായിക്കാനാണെന്നും ചെന്നിത്തല ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവർക്കെതിരെ പൊലീസ് വ്യപാകമായി കള്ളക്കേസുകൾ എടുക്കുകയാണ്. ഈ നിലപാട് പ്രതിഷേധാർഹമാണെന്നും ചെന്നിത്തല പറഞ്ഞു.

ABOUT THE AUTHOR

...view details