തിരുവന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തിന് മുന്നില്‍ കേരളത്തെ നാണം കെടുത്തി മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ച് തൂങ്ങുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്‍റെ പേരില്‍ കസ്റ്റംസ് മണിക്കൂറുകളോളം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ചോദ്യം ചെയ്‌തിട്ടും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി ജനങ്ങളെ വിഢികളാക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കര്‍ നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പിണറായി വിജയന്‍ ആരേയാണ് പേടിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒരു സിബിഐ അന്വേഷണം നേരിടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
സര്‍ക്കാര്‍ കേരളത്തെ നാണം കെടുത്തി: പ്രതിപക്ഷ നേതാവ് - Ramesh Chennithala Press Meet
രാജ്യത്തിന് മുന്നില്‍ കേരളത്തെ നാണം കെടുത്തിയ മുഖ്യമന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷനേതാവ്

ഈ കേസില്‍ ചീഫ് സെക്രട്ടറിക്ക് ഒരന്വേഷണവും നടത്താനാകില്ല. ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടാല്‍ എന്‍ഐഎ വിവരങ്ങള്‍ കൈമാറില്ലെന്നും ചീഫ് സെക്രട്ടറിയേയും മുഖ്യമന്ത്രിയേയും സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യാനിരിക്കുകയുമാണെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയുടെ പണം ദുരുപയോഗം ചെയ്‌ത മറ്റൊരു സ്‌പീക്കർ സംസ്ഥാനത്തില്ലെന്നും പി. ശ്രീരാമകൃഷണന് സ്‌പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു. സ്‌പീക്കറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയവും പ്രതിപക്ഷം കൊണ്ടുവരും. ബെവ്‌കോ ആപ്പ്, പമ്പ ത്രിവേണി മണല്‍ക്കടത്ത് എന്നിവയുടെ കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് താന്‍ നേരിട്ട് വിജിലന്‍സ് കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.