തിരുവനന്തപുരം : ബഫർ സോൺ വിഷയത്തിൽ സർക്കാർ പുറത്തുവിട്ട 2021ലെ ഭൂപടം അബദ്ധ പഞ്ചാംഗമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭൂപടത്തിലെ കാര്യങ്ങൾ പലതും കൃത്യതയില്ലാത്തതും അവ്യക്തവുമാണ്. എന്നിട്ടും വാര്‍ത്താസമ്മേളനം നടത്തി എല്ലാം ശരിയാണെന്ന് വാദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ തൊലിക്കട്ടി അപാരം തന്നെയെന്നും ചെന്നിത്തല പ്രസ്‌താവനയില്‍ വിമര്‍ശിച്ചു.
'സർക്കാരിന്‍റെ ബഫര്‍ സോണ്‍ ഭൂപടം അബദ്ധ പഞ്ചാംഗം' ; ഇടപെടലുകളില്‍ ദുരൂഹതയെന്ന് രമേശ് ചെന്നിത്തല - മുഖ്യമന്ത്രി പിണറായി വിജയന്‍
സര്‍ക്കാര്‍ പുറത്തുവിട്ട ഭൂപടത്തിലെ കാര്യങ്ങൾ പലതും കൃത്യതയില്ലാത്തതും അവ്യക്തവുമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മുന്നൊരുക്കവുമില്ലാതെ ഇത്തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പ്രസ്‌താവനയില്‍ പറഞ്ഞു
ഒരു മുന്നൊരുക്കവുമില്ലാതെ ഇത്തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയതിൽ ദുരൂഹതയുണ്ട്. പുതിയ സര്‍വേ നടത്തി വിശദാംശങ്ങള്‍ നല്‍കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. എന്നിട്ടും സര്‍ക്കാര്‍ 2021 ലെ റിപ്പോർട്ട് ആണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതുമായി ചെന്നാല്‍ കേരളത്തിന് തിരിച്ചടിയുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
ഇതൊന്നും മുഖ്യമന്ത്രിക്കും സർക്കാരിനും മനസിലായിട്ടില്ലെന്ന രീതിയിലാണ് പോക്ക്. വകുപ്പുകൾ തമ്മിൽ ഒരു ഏകോപനവുമില്ലാത്തതാണ് റിപ്പോർട്ട് അബദ്ധ പഞ്ചാംഗമാകാൻ കാരണമെന്നും പ്രസ്‌താവനയില്‍ ചെന്നിത്തല കുറ്റപ്പെടുത്തി.