കേരളം

kerala

വോട്ട് കച്ചവടം നടന്നെന്ന വി സുരേന്ദ്രൻ പിള്ളയുടെ ആരോപണം തള്ളി രമേശ് ചെന്നിത്തല

By

Published : Mar 21, 2021, 1:19 PM IST

Updated : Mar 21, 2021, 1:29 PM IST

2016ൽ യുഡിഎഫ് ജെഡിയുവിനാണ് സീറ്റ് നൽകിയതെന്നും പാർട്ടികൾ മാറി മാറി മത്സരിക്കുന്ന വി സുരേന്ദ്രൻ പിള്ളയുടെ സ്വഭാവം ജനങ്ങൾക്ക് ഇഷ്‌ടമാകാത്തതിനാലാണ് പരാജയപ്പെട്ടതെന്നും രമേശ് ചെന്നിത്തല

ആരോപണം തള്ളി രമേശ് ചെന്നിത്തല  വി സുരേന്ദ്രൻ പിള്ളയുടെ ആരോപണം തള്ളി രമേശ്  2016 നേമം തെരഞ്ഞെടുപ്പ്  വോട്ടുകച്ചവടം നടന്നെന്ന വാദം തള്ളി രമേശ് ചെന്നിത്തല  Ramesh Chennithala denies V Surendranpillai's allegations  V Surendranpillai's allegations repaly  2016 Nemam election campaign  2021 election latest allegation news
വി സുരേന്ദ്രൻ പിള്ളയുടെ ആരോപണം തള്ളി രമേശ് ചെന്നിത്തല

തിരുവനന്തപുരം: 2016ൽ നേമം മണ്ഡലത്തിൽ വോട്ടുകച്ചവടം നടന്നുവെന്ന അന്നത്തെ യുഡിഎഫ് സ്ഥാനാർഥി വി സുരേന്ദ്രൻ പിള്ളയുടെ ആരോപണം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വി സുരേന്ദ്രൻ പിള്ള മത്സരിച്ചതുകൊണ്ടാണ് നേമത്ത് അപകടമുണ്ടായതെന്ന് ചെന്നിത്തല പറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പ് സമയത്താണ് ജനാധിപത്യ കേരള കോൺഗ്രസ് വിട്ട് വി സുരേന്ദ്രൻ പിള്ള ജെഡിയുവിലെത്തിയത്. യുഡിഎഫ് സീറ്റ് നൽകിയത് ജെഡിയുവിനാണ്. പക്ഷേ സുരേന്ദ്രൻപിള്ള പാർട്ടികൾ മാറിമാറി മത്സരിക്കുന്നത് ജനങ്ങൾക്ക് ഇഷ്ടമായില്ല. അതുകൊണ്ടാണ് തോറ്റതെന്ന് ചെന്നിത്തല പറഞ്ഞു.

വി സുരേന്ദ്രൻ പിള്ളയുടെ ആരോപണം തള്ളി രമേശ് ചെന്നിത്തല

സംസ്ഥാനത്തെ 66 മണ്ഡലങ്ങളിലെ രണ്ട് ലക്ഷത്തിലേറെ വ്യാജ വോട്ടർമാരെ കണ്ടെത്തി തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചതായി ചെന്നിത്തല പറഞ്ഞു. 69 മണ്ഡലങ്ങളിലെ വിവരങ്ങൾ കൂടി നാളെ നൽകും. സംസ്ഥാനത്ത് മൊത്തം മൂന്നര ലക്ഷത്തിലേറെ വ്യാജ വോട്ടർമാരെയാണ് കണ്ടെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകുമെന്ന് ചെന്നിത്തല വ്യക്തമാക്കി.

കൂടുതൽ വായിക്കാൻ: നേമത്ത് കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തി; ആരോപണവുമായി സുരേന്ദ്രന്‍ പിള്ള

Last Updated : Mar 21, 2021, 1:29 PM IST

ABOUT THE AUTHOR

...view details