തിരുവനന്തപുരം:യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ജനദ്രോഹ ബജറ്റാണ് തോമസ് ഐസക്കിന്‍റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതൊരു ഫാന്‍റസി ബജറ്റാണ്. സാമ്പത്തികമായി നട്ടം തിരിയുന്ന ജനങ്ങളുടെ തലയിൽ 1,103 കോടിയുടെ ഭാരമാണ് ബജറ്റിലൂടെ ധനമന്ത്രി കെട്ടിവച്ചത്. ഇത് ജനങ്ങൾക്ക് താങ്ങാനാകില്ല.
യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ജനദ്രോഹ-ഫാന്‍റസി ബജറ്റെന്ന് രമേശ് ചെന്നിത്തല
സാമ്പത്തികമായി നട്ടം തിരിയുന്ന ജനങ്ങളുടെ തലയിൽ 1,103 കോടി രൂപയുടെ ഭാരമാണ് ബജറ്റിലൂടെ ധനമന്ത്രി കെട്ടിവച്ചത്
കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയാറാനുള്ള യാതൊരു നിർദേശവും ബജറ്റിലില്ല. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വാചക കസർത്തിലൂടെ ജനങ്ങളെ കബളിപ്പിച്ചത് പോലെയാണ് തോമസ് ഐസക്കും വാചക കസർത്തു നടത്തിയത്. നികുതി പിരിച്ചെടുക്കാൻ കഴിയാത്ത സര്‍ക്കാര്‍ പാവപ്പട്ടവന്‍റെ തലയിൽ ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നെഗറ്റീവ് വളർച്ചയിലേയ്ക്ക് പോയ കാർഷിക മേഖലയെ ഉത്തേജിപ്പിക്കുന്ന ഒരു പദ്ധതിയും ബജറ്റില്‍ ഇല്ല. ബജറ്റിലൂടെ ജനജീവിതം കൂടുതൽ ദുരിതമാകുമെന്നും കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 38 പദ്ധതികൾ ഇനിയും നടപ്പാക്കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.