കേരളം

kerala

ETV Bharat / state

എൽഡിഎഫ് ശരിയാക്കിയത് അവരുടെ കാര്യം മാത്രം, തെരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരും: രാഹുല്‍ ഗാന്ധി - aishwarya kerala yathra

പിഎസ്‌സി ഉദ്യോഗാർഥികളോടുള്ള എൽഡിഎഫ് സർക്കാരിൻ്റെ സമീപനത്തിനെതിരെ രൂക്ഷമായ വിമർശനമാണ് രാഹുൽഗാന്ധി അഴിച്ചുവിട്ടത്. സമരം ചെയ്ത ഉദ്യോഗാർഥികൾ സിപിഎമ്മുകാർ ആയിരുന്നുവെങ്കിൽ മുഖ്യമന്ത്രി ഉറപ്പായും ചർച്ചയ്ക്ക് എത്തുമായിരുന്നു എന്നും രാഹുൽ കുറ്റപ്പെടുത്തി.

rahul gandhi  രാഹുർ ഗാന്ധി  തിരുവനന്തപുരം  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ഐശ്വര്യ കേരള യാത്ര  ramesh chennithala  aishwarya kerala yathra  rahul gandhi
എൽഡിഎഫ് ശരിയാക്കിയത് അവരുടെ കാര്യം മാത്രം, തെരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരും: രാഹുല്‍ ഗാന്ധി

By

Published : Feb 23, 2021, 8:12 PM IST

Updated : Feb 24, 2021, 5:05 PM IST

തിരുവനന്തപുരം:സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. സിപിഎം കൊടി പിടിച്ചാൽ മാത്രമേ സർക്കാർ ജോലി ലഭിക്കൂ എന്ന സ്ഥിതിയാണ് കേരളത്തിൽ. ആ പാർട്ടിയാണെങ്കിൽ സ്വർണം കടത്താം. മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ ജോലി ലഭിക്കും. സിപിഎം അല്ലെങ്കിൽ ജോലിക്കായി സെക്രട്ടേറിയറ്റിന് മുന്നിൽ ഇരുന്ന് നില വിളിക്കേണ്ടി വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപനം ശംഖുമുഖത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. പിഎസ്‌സി ഉദ്യോഗാർഥികളോടുള്ള എൽഡിഎഫ് സർക്കാരിൻ്റെ സമീപനത്തിനെതിരെ രൂക്ഷമായ വിമർശനമാണ് രാഹുൽഗാന്ധി അഴിച്ചുവിട്ടത്. സമരം ചെയ്ത ഉദ്യോഗാർഥികൾ സിപിഎമ്മുകാർ ആയിരുന്നുവെങ്കിൽ മുഖ്യമന്ത്രി ഉറപ്പായും ചർച്ചയ്ക്ക് എത്തും ആയിരുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി.

എൽഡിഎഫ് ശരിയാക്കിയത് അവരുടെ കാര്യം മാത്രം, തെരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരും: രാഹുല്‍ ഗാന്ധി
മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യുന്നയാൾക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഇഴയുന്നതെന്തെന്നും രാഹുൽഗാന്ധി ചോദിച്ചു. സംഘപരിവാറിനെതിരായ പോരാട്ടത്തിൻ്റെ പേരിൽ ഓരോ നിമിഷവും തന്നെ ആക്രമിക്കുന്ന ബിജെപി ഇക്കാര്യത്തിൽ പുലർത്തുന്ന അവധാനത തനിക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു. എൽഡിഎഫ് കേരളത്തെ ശരിയാക്കിയതായി പറയുന്നു. എന്നാൽ എൽഡിഎഫ് അവരുടെ കാര്യം മാത്രമാണ് ശരിയാക്കിയതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ജനുവരി 31ന് കാസർകോട് നിന്ന് ആരംഭിച്ച ഐശ്വര്യ കേരളയാത്ര ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത മഹാസമ്മേളനത്തിലാണ് സമാപിച്ചത്. പത്ത് വോട്ടിന് വേണ്ടി വർഗീയത പരത്താൻ ശ്രമിക്കുന്ന സിപിഎമ്മിനും ബിജെപിക്കും ശക്തമായ മറുപടിയാണ് ഐശ്വര്യ കേരളയാത്രയുടെ സമാപനത്തിലെ ജനപങ്കാളിത്തം എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ എൽഡിഎഫ് സർക്കാരിൻ്റെ അഴിമതികൾ അന്വേഷിക്കുമെന്നും അഴിമതിക്കാരെ വിലങ്ങുവച്ച് ജയിലിലടയ്ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയുമായി കരാർ ഉറപ്പിച്ച മുഖ്യമന്ത്രി കടലിൻ്റെ മക്കളെ പിന്നിൽ നിന്ന് കുത്തി. മത്സ്യത്തൊഴിലാളികൾ ഇതിന് മാപ്പ് തരില്ലെന്നും അവർ പകരം ചോദിക്കുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിലെ വിവിധ ഘടകകക്ഷി നേതാക്കൾ യോഗത്തിൽ സംസാരിച്ചു.

Last Updated : Feb 24, 2021, 5:05 PM IST

ABOUT THE AUTHOR

...view details