കേരളം

kerala

ETV Bharat / state

സർവകലാശാല ബിൽ തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിക്കുമെന്ന് രമേശ് ചെന്നിത്തല

ദോശ ചുടുന്ന വേഗതയിൽ സർവകലാശാലകളുമായി ബന്ധപ്പെട്ട നിയമങ്ങൾ പാസാക്കരുതെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല  Ramesh Chennithala  സർവ്വകലാശാല നിയമ ഭേദഗതി ബിൽ  Ramesh Chennithala against University Bill  University Act Amendment Bill  Chennithala against University Act Amendment Bill  സർവകലാശാല ബിൽ  സർവകലാശാല ബില്ലിനെതിരെ രമേശ് ചെന്നിത്തല  ചെന്നിത്തല  വിഡി സതീശൻ
സർവകലാശാല ബിൽ തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിക്കുമെന്ന് രമേശ് ചെന്നിത്തല

By

Published : Dec 7, 2022, 3:52 PM IST

തിരുവനന്തപുരം:സർക്കാരിൻ്റെ സർവകലാശാല നിയമ ഭേദഗതി ബിൽ തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിക്കുമെന്ന് രമേശ് ചെന്നിത്തല. ആരെയും സർവകലാശാലകളിലെ ചാൻസലർമാരാക്കാമെന്ന സ്ഥിതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കും. അവധാനതയില്ലാതെ തയാറാക്കിയ ബില്ലാണ് ഇപ്പോൾ സഭയുടെ പരിഗണനയിൽ വന്നത്. ദോശ ചുടുന്ന വേഗതയിൽ സർവകലാശാലകളുമായി ബന്ധപ്പെട്ട നിയമങ്ങൾ പാസാക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം സർവകലാശാല നിയമ ഭേദഗതി ബിൽ തട്ടിക്കൂട്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപിച്ചു. ചാൻസലറായി ആരെയും നിയമിക്കാവുന്ന അവസ്ഥയാകും ഭാവിയിൽ ഉണ്ടാവുക. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വരെ ചാന്‍സലറാക്കാൻ സാധിക്കും. അതിനാൽ നിലവിലത്തെ ബിൽ പിൻവലിച്ച് പ്രതിപക്ഷവുമായി ചർച്ച ചെയ്‌ത് ബിൽ തയാറാക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details