തിരുവനന്തപുരം:പ്രതിപക്ഷം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണത്തിനു മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധം താളം തെറ്റുമ്പോള്‍ പ്രതിപക്ഷത്തിനു മേല്‍ കുതിര കയറിയിട്ട് കാര്യമില്ല. ഇത് അമിത്ഷായുടെ സ്വരമാണ്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിയോട് അമിത് ഷാ പറയുന്നതും ഇതേ കാര്യമാണ്. സ്വര്‍ണ കടത്ത് പിടിക്കപ്പെട്ടതിന്‍റെ രോഷം പ്രതിപക്ഷത്തോടു തീര്‍ക്കേണ്ട.
കൊവിഡ് പ്രതിരോധം മാരത്തണ്‍ ഓട്ടമെന്ന് മുഖ്യമന്ത്രി മനസിലാക്കിയത് നന്നായി: ചെന്നിത്തല - Chennithala
കൊവിഡ് പ്രതിരോധം ഒരു മാരത്തോണ്‍ ഓട്ടമാണെന്ന് വൈകിയെങ്കിലും മുഖ്യമന്ത്രി തിരിച്ചറിഞ്ഞത് നന്നായി. 100 മീറ്റര്‍ ഓടിയശേഷം ഓട്ടമത്സരം വിജയിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇതുവരെയുള്ള അവകാശവാദം
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഒരു പ്രകമ്പനവും സൃഷ്ടിച്ചിട്ടില്ല. കൊവിഡ് പ്രതിരോധം ഒരു മാരത്തോണ്‍ ഓട്ടമാണെന്ന് വൈകിയെങ്കിലും മുഖ്യമന്ത്രി തിരിച്ചറിഞ്ഞത് നന്നായി. 100 മീറ്റര്‍ ഓടിയശേഷം ഓട്ടമത്സരം വിജയിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇതുവരെയുള്ള അവകാശവാദം. സ്പിംഗ്‌ളര്‍ ഉള്‍പ്പെടെയുള്ള പി.ആര്‍ ഏജന്‍സികളായിരുന്നു ഇതിനു പിന്നില്‍.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിലയിരുത്തപ്പെടുന്നത് രോഗമുക്തിയുടെ അടിസ്ഥാനത്തിലാണ്. രോഗമുക്തിയുടെ കാര്യത്തില്‍ കേരളം ഇന്ത്യയില്‍ 25-ാം സ്ഥാനത്താണ്. കര്‍ണാടകം മാത്രമാണ് കേരളത്തിനു പിന്നിലുള്ളത്. പി.ആര്‍ ഏജന്‍സികള്‍ എഴുതിക്കൊടുക്കുന്നത് അപ്പടി വായിക്കുകയല്ല ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത്. ജൂലൈ 27ലെ നിയമസഭാ സമ്മേളനം റദ്ദാക്കിയാലും അടുത്ത സമ്മേളനത്തില്‍ സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരായ സഭാ നടപടികളുമായി മുന്നോട്ടു പോകുമെന്നും ചെന്നിത്തല പറഞ്ഞു.