കേരളം

kerala

ETV Bharat / state

ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും മുഖത്തേറ്റ പ്രഹരമെന്ന് ചെന്നിത്തല

ധാർമികത അൽപ്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ മുഖ്യമന്ത്രിയും സ്ഥാനത്ത് തുടരരുതെന്ന് പ്രതിപക്ഷനേതാവ്.

Ramesh Chennithala  Pinarayi  cpm  ലോകായുക്ത വിധി  സിപിഎം  രമേശ് ചെന്നിത്തല  കെടി ജലീൽ  ബന്ധു നിയമന വിവാദം
ലോകായുക്ത വിധി മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും മുഖത്തേറ്റ പ്രഹരമെന്ന് ചെന്നിത്തല

By

Published : Apr 20, 2021, 4:00 PM IST

തിരുവനന്തപുരം: ലോകായുക്ത വിധി ഹൈക്കോടതി ശരിവെച്ച നടപടി ജലീലിന്‍റെ മാത്രമല്ല മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും മുഖത്തേറ്റ പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കൂടുതൽ വായനക്ക്:ബന്ധുനിയമന വിവാദം : മന്ത്രി കെ.ടി ജലീൽ രാജിവച്ചു

ധാർമികത കൊണ്ടല്ല നിൽക്കക്കള്ളിയില്ലാതെയാണ് ജലീൽ രാജിവച്ചതെന്ന് പ്രതിപക്ഷം പറഞ്ഞത് ഹൈക്കോടതി വിധിയോടെ ശരിയെന്ന് തെളിഞ്ഞു. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ജലീൽ രാജിവച്ചത്.

കൂടുതൽ വായനക്ക്:ബന്ധു നിയമന വിവാദം; കെടി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത

ജലീലിന്‍റെ ബന്ധുവിനെ നിയമിക്കാൻ മന്ത്രിസഭയെ മറികടന്ന് യോഗ്യതയിൽ ഇളവ് വരുത്തിയത് മുഖ്യമന്ത്രിയാണ്. അതിനാൽ ഹൈക്കോടതിയുടെ വിധി മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രം കൂടിയാണ്. ധാർമികത അൽപ്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ മുഖ്യമന്ത്രിയും സ്ഥാനത്ത് തുടരരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ABOUT THE AUTHOR

...view details