കേരളം

kerala

ETV Bharat / state

സിപിഎം അധോലോകത്തിന്‍റെ പിടിയില്‍: രമേശ് ചെന്നിത്തല - സിപിഎം അധോലോകത്തിന്‍റെ പിടിയില്‍

സിനിമ മേഖലയിലടക്കം ബിനീഷ് നടത്തുന്ന മയക്കുമരുന്ന് കച്ചവടം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തണം. കേരളത്തിലെ മുഴുവൻ മയക്കുമരുന്നു കച്ചവടം നിയന്ത്രിക്കുന്നത് ബിനീഷ് എന്നാൽ ഇതൊന്നും പൊലീസ് അറിയുന്നില്ല.

Pinaray Vijayan  Ramesh chennithala  സിപിഎം  രമേശ് ചെന്നിത്തല  സിപിഎം അധോലോകത്തിന്‍റെ പിടിയില്‍  പൊലീസ് അന്വേഷണം
സിപിഎം അധോലോകത്തിന്‍റെ പിടിയില്‍: രമേശ് ചെന്നിത്തല

By

Published : Nov 1, 2020, 1:58 PM IST

Updated : Nov 1, 2020, 2:42 PM IST

തിരുവനന്തപുരം: സിപിഎം അധോലോകത്തിന്‍റെ പിടിയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ മയക്കുമരുന്ന് കച്ചവടം നടക്കുകയാണ്. സിനിമ മേഖലയിലടക്കം ബിനീഷ് നടത്തുന്ന മയക്കുമരുന്ന് കച്ചവടം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തണം. കേരളത്തിലെ മുഴുവൻ മയക്കുമരുന്നു കച്ചവടം നിയന്ത്രിക്കുന്നത് ബിനീഷ് എന്നാൽ ഇതൊന്നും പൊലീസ് അറിയുന്നില്ല. സംസ്ഥാനത്തെ പൊലീസ് മേധാവി ലോകനാഥ് ബഹ്റ ഈ തീവെട്ടി കൊള്ളയ്ക്ക് അനുമതി നൽകുകയാണ്. ഡയറക്ടർ ജനറൽ ഓഫ് പർച്ചേഴ്സായി ബെഹറ മാറി. ഇത്തരത്തിലുള്ള എല്ലാ തെറ്റിനും ബഹ്റ മറുപടി പറയേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.

സിപിഎം അധോലോകത്തിന്‍റെ പിടിയില്‍: രമേശ് ചെന്നിത്തല

ബിനീഷിനെ കുറിച്ച് ഒന്നും മിണ്ടാതെ എത്ര നാൾ മുഖ്യമന്ത്രി മൈക്ക് ഓഫ് ചെയ്യും എന്നറിയണം. കേരളം നാണംകെട്ട അവസ്ഥയിലാണ് ഇടതുഭരണത്തിൽ. ഈ സർക്കാരിൻറെ കാലത്ത് സെക്രട്ടറി നടക്കുന്നത് കച്ചവടം മാത്രമാണ്. അതുകൊണ്ടുതന്നെ സെക്രട്ടറിയേറ്റിന്‍റെ സുരക്ഷ വ്യവസായ സംരക്ഷണ സേനയെ ഏൽപ്പിച്ചത് നല്ല തീരുമാനമാണെന്നും ചെന്നിത്തല പരിഹസിച്ചു. പാവപ്പെട്ടവർക്കും സെക്രട്ടറിയേറ്റിൽ കയറി മുഖ്യമന്ത്രിയെ കാണാൻ കഴിയില്ല. എംഎൽഎമാരുടെയും മന്ത്രിമാരുടെയും അവസ്ഥ ഇതുതന്നെയാണ്. ഓഗസ്റ്റ് മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് സ്വപ്നസുരേഷിന് മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

Last Updated : Nov 1, 2020, 2:42 PM IST

ABOUT THE AUTHOR

...view details