കേരളം

kerala

ETV Bharat / state

ഇ പി ജയരാജനെ ട്രെയിനിൽ ആക്രമിച്ചെന്ന കേസ്; ഏകാധിപതിയെന്ന ഹുങ്കിലാണ്‌ മുഖ്യമന്ത്രിയെന്ന് ചെന്നിത്തല - പിണറായി വിജയന്‍റെ അസഹിഷ്ണുത

ഇടത് സർക്കാറുകള്‍ പലതവണ അന്വേഷിച്ചിട്ടും സുധാകരനെതിരെ ഒന്നും കണ്ടെത്താത്ത കേസിലെ താല്‍പര്യമെന്താണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ പേർക്കുമറിയാമെന്നും അദ്ദേഹം.

Ramesh Chennithala against Pinaray Vijayan  EP jayarajan Attack Case  EP jayarajan Attack Case against K Sudhakaran  ഇ പി ജയരാജനെ ട്രെയിനിൽ ആക്രമിച്ചെന്ന കേസ്  പിണറായി വിജയന്‍റെ അസഹിഷ്ണുത
ഇ പി ജയരാജനെ ട്രെയിനിൽ ആക്രമിച്ചെന്ന കേസ്; ഏകാധിപതിയെന്ന ഹുങ്കിലാണ്‌ മുഖ്യമന്ത്രിയെന്ന് ചെന്നിത്തല

By

Published : Aug 14, 2022, 6:22 PM IST

തിരുവനന്തപുരം:ഇ പി ജയരാജനെ ട്രെയിനിൽ ആക്രമിച്ചെന്ന ഒരു തെളിവുമില്ലാത്ത പഴയ കേസ് പൊടി തട്ടിയെടുക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് രമേശ് ചെന്നിത്തല. പിണറായി വിജയന്‍റെ അസഹിഷ്‌ണുത വാനോളമെത്തി. മാറി മാറി വന്ന ഇടത് സർക്കാർ അന്വേഷിച്ചിട്ട് സുധാകരനെതിരെ ഒരു തുമ്പും കണ്ടെത്താത്ത കേസിലെ താൽപര്യമെന്താണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ പേർക്കുമറിയാം.

ഏകാധിപതിയെന്ന ഹുങ്കിലാണു മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന പ്രദേശങ്ങളിലെ മുതിർന്ന നേതാക്കളെ പോലും കരുതൽ തടങ്കൽ എന്ന പേരിൽ പൊലീസ് പിടിച്ച് കൊണ്ട് പോകുന്നത്. ബ്രിട്ടിഷ് ഭരണ കാലത്തെ പ്പോലും നാണിപ്പിക്കുന്ന അവസ്ഥയിൽ ആഭ്യന്തര വകുപ്പും പൊലീസും തരം താഴ്‌ന്നിരിക്കുന്നു. ഇത് കൊണ്ട് സുധാകരനേയോ കോൺഗ്രസിനേയോ തളർത്താമെന്ന വ്യാമോഹം മുഖ്യമന്ത്രിക്ക് വേണ്ട.

എത്ര കേസുകൾ എടുത്താലും കരുതൽ തടങ്കലും കള്ളകേസുകൾ കെട്ടിച്ചമച്ചാലും ഞങ്ങളെ തളർത്താമെന്നു കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു. 1995 ൽ ഇ പി ജയരാജനെ കെ സുധാകരൻ ട്രെയിനിൽ ആക്രമിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് കേസ് നടപടികൾ നടക്കുന്നത്. കേസ് നടപടികൾ റദ്ദാക്കുകയും തന്നെ കുറ്റവിമുക്തനാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കെ. സുധാകരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കുറ്റവിമുക്തനാക്കണമെന്ന കെ സുധാകരന്‍റെ ഹർജി നേരത്തെ തിരുവനന്തപുരം അഡീ. സെഷൻസ് കോടതി തള്ളിയിരുന്നു. സുധാകരന്‍റെ ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

Also Read: ഇ.പി ജയരാജൻ വധശ്രമം: സുധാകരന്‍റെ ഹർജി വേഗത്തിൽ തീർപ്പാക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ABOUT THE AUTHOR

...view details