തിരുവനന്തപുരം:സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആസ്ഥാനത്ത് തലമുണ്ഡനം ചെയ്‌ത ലതിക സുഭാഷിന്‍റെ നടപടി വൈകാരിക പ്രകടനമായേ കാണുന്നുള്ളു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏറ്റുമാനൂര്‍ സീറ്റ് നേടിയെടുക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. മറ്റൊരു സീറ്റ് വേണ്ടെന്ന് അവര്‍ പറഞ്ഞു. ഞങ്ങളുടെ സഹോദരിയാണ് ലതിക. തലമുണ്ഡനം ചെയ്‌ത നടപടി അൽപ്പം കടന്നുപോയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സമഗ്രമായ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. പുതുമുഖങ്ങളും യുവാക്കളും ഏറ്റവും കൂടുതല്‍ ഇടം നേടിയ പട്ടികയാണ് കോൺഗ്രസിന്‍റേത്.
ലതിക സുഭാഷിന്‍റെ വൈകാരിക പ്രകടനം അൽപ്പം കടന്നുപോയെന്ന് രമേശ് ചെന്നിത്തല - കോൺഗ്രസ് സ്ഥാനാർഥി പട്ടിക
ബിജെപി ചാക്കുമായി നടക്കുകയാണെന്നും അതൊന്നും കേരളത്തില്‍ നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി
വനിത പ്രാധിനിത്യം പോരെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പരമാവധി പരിഗണന എല്ലാവര്‍ക്കും നല്‍കി. പരാതികള്‍ പരിഹരിക്കാന്‍ ശ്രമിക്കും. പരസ്യ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും ചെന്നിത്തല പറഞ്ഞു. മലമ്പുഴയില്‍ എല്‍ഡിഎഫ് കരുത്തനായ സ്ഥാനാര്‍ഥിയെ ഇറക്കാത്തതില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും നേമത്തെ സിപിഎം സ്ഥാനാര്‍ഥിയെക്കാള്‍ ശക്തനായ ആളാണ് മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെന്നും ചെന്നിത്തല കൂട്ടിചേർത്തു. കെ. മുരളീധരന്‍ നേമത്തെ എംഎല്‍എയാകും. ബിജെപി ചാക്കുമായി നടക്കുകയാണെന്നും അതൊന്നും കേരളത്തില്‍ നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.