തിരുവനന്തപുരം:മുഖ്യമന്ത്രിക്ക് ധാർമികത ഉണ്ടെങ്കിൽ കെ.ടി ജലീലിനെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ജലീലിനെതിരായ ലോകായുക്ത നടപടിയിൽ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ലോകായുക്ത വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. ആരോപണങ്ങൾ ഉയർന്നപ്പോഴെല്ലാം ജലീലിനെ മുഖ്യമന്ത്രിയാണ് സംരക്ഷിച്ചത്. അടുത്തകാലത്തൊന്നും ലോകായുക്ത ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കെ.ടി ജലീലിനെ പുറത്താക്കണം: രമേശ് ചെന്നിത്തല - രമേശ് ചെന്നിത്തല
ആരോപണങ്ങൾ ഉയർന്നപ്പോഴെല്ലാം ജലീലിനെ മുഖ്യമന്ത്രിയാണ് സംരക്ഷിച്ചതെന്ന് ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിക്ക് ധാർമികത ഉണ്ടെങ്കിൽ കെ.ടി ജലീലിനെ പുറത്താക്കണം: രമേശ് ചെന്നിത്തല
ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത വിധിച്ചിരുന്നു. സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്ത അറിയിച്ചു.
കൂടുതൽ വായനയ്‌ക്ക്: ബന്ധു നിയമന വിവാദം; കെടി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത