തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയില്‍ നിന്ന് ഹാജരാകുന്ന അഭിഭാഷകന് നല്‍കുന്ന വന്‍ തുക പാവപ്പെട്ടവര്‍ക്ക് വീടുവച്ചു കൊടുക്കുന്നതിന് ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം തങ്ങളിലേക്ക് നീങ്ങുമെന്നു കണ്ടപ്പോഴാണ് സിബിഐക്കെതിരെ കോടതിയിലേക്ക് നീങ്ങുന്നത്. സര്‍ക്കാര്‍ അഴിമതി മൂടിവയ്ക്കാനാണ് ശ്രമിക്കുന്നത്. ലൈഫ് മിഷനില്‍ വേണ്ടത് സിബിഐ അന്വേഷണം തന്നെയാണ്. സ്വര്‍ണക്കടത്ത് കേസില്‍ ഇപ്പോള്‍ ആരുടെ നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നതെന്ന് വ്യക്തമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിബിഐയ്ക്ക് എതിരെ സർക്കാർ: സർക്കാരിന് എതിരെ രമേശ് ചെന്നിത്തല
ലൈഫ് മിഷനില്‍ വേണ്ടത് സിബിഐ അന്വേഷണം തന്നെയാണെന്നും സ്വര്‍ണക്കടത്ത് കേസില്‍ ഇപ്പോള്‍ ആരുടെ നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നതെന്ന് ഇതിനകം വ്യക്തമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സർക്കാരിനെതിരെ ആരോപണവുമായി രമേശ് ചെന്നിത്തല
ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തിലെ പൊലീസ് റിപ്പോര്‍ട്ട് തൃപ്‌തികരമല്ല. സിപിഎമ്മിന്‍റെ തിരക്കഥയ്ക്കനുസരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കോടതിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും നാളെ ഒരു പ്രവാസിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Last Updated : Oct 1, 2020, 12:31 PM IST