കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രി രാജിവച്ച് സിബിഐ അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് - thiruvananthapuram

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം  മുഖ്യമന്ത്രി രാജി വയ്‌ക്കണം  യുഡിഎഫ്  പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല  ചെന്നിത്തല  Ramesh Chennithala against Kerala CM  gold smuggling Case  Kerala pinarayi  ramesh  opposition minister  thiruvananthapuram  സ്വർണക്കടത്ത് കേസ്
സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തലയുടെ രൂക്ഷവിമർശനം

By

Published : Jul 8, 2020, 12:49 PM IST

Updated : Jul 8, 2020, 1:41 PM IST

തിരുവനന്തപുരം: പല സർക്കാർ പരിപാടികളുടെയും മുഖ്യ ആസൂത്രകയായിരുന്ന സ്വപ്ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രിക്ക് പറയാനാവുമോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണടച്ച് പാലുകുടിക്കുകയായിരുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സ്വപ്ന സുരേഷ് ക്ഷണിച്ച സെമിനാറിൽ റാവീസ് ഹോട്ടലിൽ നാല് മണിക്കൂറാണ് മുഖ്യമന്ത്രി പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ക്ലീൻ ചിറ്റ് നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഈച്ച പോലും കയറാത്ത ഇരുമ്പ് മറയാണ്. അതിനകത്ത് കൊള്ളയും അഴിമതിയുമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

രാജ്യാന്തര സ്വർണക്കടത്തിലെ ശൃംഖല മുഖ്യമന്ത്രിയുടെ ഓഫീസാണ്. കഴിഞ്ഞ നാല് വർഷമായി ഈ സർക്കാർ കുറ്റവാളികളെ രക്ഷിക്കാൻ ചെയ്‌തിട്ടുള്ള കാര്യങ്ങൾ നാട്ടിൽ പാട്ടാണ്. ശിവശങ്കരനെയും സ്വപ്നയേയും മുഖ്യമന്ത്രി രക്ഷിക്കാൻ ശ്രമിക്കുകയാണ്. കേരള പൊലീസ് ഗുരുതര വീഴ്ച വരുത്തി. സ്വപ്നയുടെ നിയമനം ഏജൻസിയുടെ തലയിൽ വയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ച് നാളെ എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫ് ധർണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Last Updated : Jul 8, 2020, 1:41 PM IST

ABOUT THE AUTHOR

...view details